Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഐ.എൻ.ടി.യു.സി...

ഐ.എൻ.ടി.യു.സി ഡ്രൈവേഴ്‌സ് യൂനിയൻ നിരാഹാരം

text_fields
bookmark_border
മൂന്നാര്‍: കെ.എസ്​.ആർ.ടി.സി ജീവക്കാര്‍ക്ക് ശമ്പളം അനുവദിക്കുക, അഴിമതി ആരോപണങ്ങള്‍ അന്വേഷണ വിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐ.എൻ.ടി.യു.സി ഡ്രൈവേഴ്‌സ് യൂനിയ​ൻെറ നേതൃത്വത്തില്‍ ഒരുദിവസത്തെ നിരാഹാര സമരം നടത്തി. പഴയ മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ യൂനിയന്‍ നേതാവ് കെ.എസ്. ബാബുവി​ൻെറ നേതൃത്വത്തിലാണ് ഒരു ദിവസത്തെ സമരം. വൈകീട്ട്​ ഐ.എൻ.ടി.യു.സി ദേശീയ കൗൺസിൽ അംഗം എ.കെ. മണി കരിക്കിന്‍വെള്ളം നല്‍കി സമരം അവസാനിപ്പിച്ചു. സ്​റ്റേറ്റ് സെക്രട്ടറി ജി. മുനിയാണ്ടി, ജില്ല പഞ്ചായത്ത് മുൻ അംഗം വിജയകുമാര്‍, പ്രവര്‍ത്തകരായ പ്രസാദ്, കുമാര്‍, മുരുകന്‍, മണികണ്​ഠന്‍, തമ്പിരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story