Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരാജമല എസ്​റ്റേറ്റ്...

രാജമല എസ്​റ്റേറ്റ് പാലം പുനർനിർമിക്കാന്‍ നടപടിയില്ല

text_fields
bookmark_border
മൂന്നാര്‍: പ്രളയത്തില്‍ തകര്‍ന്ന രാജമല എസ്​റ്റേറ്റ് പാലം പുനര്‍നിർമിക്കാന്‍ നടപടിയില്ല. തൊഴിലാളികള്‍ ദുരിതത്തില്‍. 2018ൽ ഉണ്ടായ ശക്തമായ മഴയില്‍ രാജമലയില്‍നിന്ന്​ ഒഴുകിയെത്തുന്ന തോട് കരകവിഞ്ഞതാണ് പാലം തകർന്നത്​. ഇതോടെ കിലോമീറ്റര്‍ ചുറ്റി സഞ്ചരിച്ചാണ് തൊഴിലാളികളില്‍ മൂന്നാര്‍ ടൗണില്‍ എത്തുന്നത്. പ്രളയം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പാലം പുനര്‍നിർമിക്കുന്നതിനോ ശോച്യാവസ്ഥ പരിഹരിക്കുന്നതിനോ അധികൃതര്‍ തയാറായിട്ടില്ല. രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകുന്നതായി വിവിധ കോണുകളിൽനിന്ന്​ പരാതി ഉയർന്നിട്ടുണ്ട്​​. ജനപ്രതിനിധികള്‍ക്കടക്കം നിവേദനങ്ങള്‍ നല്‍കിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. ചിത്രം: TDL Rajamala Palam തകർന്നുവീണ രാജമല തോടിന് കുറുകെ നിർമിച്ചിരുന്ന കോണ്‍ക്രീറ്റ്​ പാലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story