Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2021 5:29 AM IST Updated On
date_range 8 Feb 2021 5:29 AM ISTതേയില പാക്കേജിൽ കേരളത്തെയും ഉൾെപ്പടുത്തണം -എം.പി
text_fieldsbookmark_border
തൊടുപുഴ: തേയില തൊഴിലാളികൾക്കായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പ്രത്യേക പാക്കേജിൽ കേരളത്തെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി നിർമല സീതാരാമന് ഡീൻ കുര്യാക്കോസ് എം.പി നിവേദനം നൽകി. കേരളം രാജ്യത്ത് തേയില ഉൽപാദനത്തിൻെറ കാര്യത്തിൽ നാലാംസ്ഥാനത്തുണ്ട്. ഏകദേശം 45,000 തൊഴിലാളികൾ ഈ മേഖലയുമായി ബന്ധപ്പെട്ടുണ്ട്. ഇവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ പാക്കേജ് ഉപകാരപ്പെടും. ഇടുക്കി ജില്ലയിൽ പീരുമേട്ടിൽ ഇപ്പോഴും പൂട്ടിയ തോട്ടങ്ങൾ തുറക്കാൻ കഴിഞ്ഞിട്ടില്ല. ബജറ്റ് പ്രസംഗത്തിൽ അസമിലും പശ്ചിമബംഗാളിലും മാത്രമായാണ് 1000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചത്. ചിത്രം: TDL MP with Nirmala Sitaraman കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് ഡീൻ കുര്യാക്കോസ് എം.പി നിവേദനം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story