Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാട്ടുപന്നിയെ പിടികൂടി...

കാട്ടുപന്നിയെ പിടികൂടി കറി​െവച്ച കേസിൽ ഒരാൾ പിടിയിൽ

text_fields
bookmark_border
കട്ടപ്പന: കാട്ടുപന്നിയെ കെണി​െവച്ച്​ പിടികൂടി കൊന്ന് കറി​െവച്ച കേസിൽ ഒരാൾ പിടിയിൽ. കാഞ്ചിയർ കോടാലിപ്പാറ പ്ലാക്കൽ വിനോദിനെയാണ്​ (37) വനംവകുപ്പ് അധികൃതർ പിടികൂടിയത്. ഇയാളുടെ വീട്ടിൽനിന്ന് പാചകം ചെയ്ത ഒരു കിലോയോളം കാട്ടുപന്നി ഇറച്ചിക്കറിയും പച്ച ഇറച്ചിയായി രണ്ട്​ കിലോയും കണ്ടെത്തി. വനം വകുപ്പ് അയ്യപ്പൻകോവിൽ റേഞ്ച് പരിധിയിൽ വരുന്ന കോടാലിപ്പാറയിലാണ് സംഭവം. കാട്ടുപന്നിയെ കെണി​െവച്ച് പിടികൂടി കൊല്ലുന്ന നിരവധി സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും പ്രതികൾ മിക്കവാറും രക്ഷപ്പെടാറാണ് പതിവ്. റേഞ്ച് ഓഫിസർ റോയി വി. രാജൻ, ബീറ്റ് ഫോറസ്​റ്റ്​ ഓഫിസർമാരായ ഷിനോജ്‌മോൻ ജോസുകുട്ടി, പി.ജി. അനീഷ്, ഡി. സുരേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ചിത്രം: TDG Prathi Vinod -വിനോദ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story