Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബി.ജെ.പി കൗൺസിലറുടെ...

ബി.ജെ.പി കൗൺസിലറുടെ വീട്ടിലെ വൈദ്യുതി മോഷണം പിടികൂടി

text_fields
bookmark_border
81,000 രൂപ പിഴയീടാക്കി തൊടുപുഴ: നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലറുടെ വീട്ടിലെ വൈദ്യുതിമോഷണം പിടികൂടി കെ.എസ്.ഇ.ബി വിജിലന്‍സ് വിഭാഗം 81,000 രൂപ പിഴയീടാക്കി. കൗണ്‍സിലര്‍ ശ്രീലക്ഷ്മി കെ. സുദീപി​ൻെറ വീട്ടിലാണ് വൈദ്യുതിമോഷണം പിടികൂടിയത്. ശ്രീലക്ഷ്മിയുടെ അച്ഛന്‍ തൊടുപുഴ മുതലിയാര്‍മഠം കാവുകാട്ട് കെ.ആര്‍. സുദീപ് കുമാറി​ൻെറ ഉടമസ്ഥതയി​െല വീട്ടില്‍നിന്ന്​ സമീപത്തെ ഇവരുടെ രണ്ട്​ വീടുകളിലേക്ക് രണ്ട് കേബിള്‍ വലിച്ചാണ്​ അനധികൃതമായി വൈദ്യുതിയെടുത്തത്. രഹസ്യവിവരം ലഭിച്ചതനുസരിച്ചാണ് പരിശോധന നടത്തിയത്. വൈദ്യുതി മോഷണത്തിന് 61,000 രൂപയും നിയമനടപടിക്ക് മുതിരാതിരിക്കാനുള്ള കോമ്പൗണ്ടിങ്​ ചാര്‍ജ് ഇനത്തില്‍ 20,000 രൂപയും ചേര്‍ത്താണ് 81,000 രൂപ പിഴ അടപ്പിച്ചത്. എന്നാല്‍, സംഭവം രാഷ്​ട്രീയപ്രേരിതമാണെന്നും തങ്ങളുടെ വീട്ടിലേക്കുതന്നെയാണ് വൈദ്യുതിയെടുത്തതെന്നും ശ്രീലക്ഷ്​മി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story