Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2021 5:29 AM IST Updated On
date_range 6 Feb 2021 5:29 AM ISTനേര്യമംഗലം പാലത്തിലെ സിഗ്നല്‍ ലൈറ്റുകള്‍ കണ്ണടച്ചു
text_fieldsbookmark_border
അടിമാലി: നേര്യമംഗലം ആര്‍ച് പാലത്തിൻെറ ഇരുവശത്തും സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ ലൈറ്റുകളുടെ പ്രവര്‍ത്തനം നിലച്ചു. സോളാര്‍ പാനലിൻെറ സഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന ലൈറ്റുകൾ അറ്റകുറ്റപ്പണിയോ സംരക്ഷണമോ ഇല്ലാതെ വന്നതോടെയാണ് പ്രവർത്തനരഹിതമായത്. എറണാകുളം-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്നതും പെരിയാറിന് കുറുകെ നീളം കൂടിയതും സമുദ്രനിരപ്പില്‍നിന്ന് 300 അടി ഉയരത്തിലുള്ളതുമാണ് നേര്യമംഗലം ആര്‍ച് പാലം.1940ൽ രാജഭരണകാലത്ത് നിര്‍മിച്ചതാണ് പാലം. ഒരുവാഹനത്തിന് മാത്രം കടന്നുപോകാന്‍ സൗകര്യമുള്ള ഇതില്‍ ഇരുഭാഗത്തുനിന്നും വാഹനങ്ങള്‍ കയറുന്നത് ഗതാഗത തടസ്സത്തിനും അപകടങ്ങള്‍ക്കും കാരണമായതോടെയാണ് ഇരുവശത്തും സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്. ഏതാനും മാസം മാത്രമാണ് ഇവിടെ ലൈറ്റുകള്‍ കൃത്യമായി പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ പൂര്‍ണമായി പ്രവര്‍ത്തനരഹിതമാണ്. എറണാകുളം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയായതിനാല്‍ ഒരുഭാഗം ഊന്നുകല്‍ െപാലീസും മറുഭാഗം അടിമാലി പൊലീസുമാണ് നിയന്ത്രിക്കേണ്ടത്. എന്നാല്‍, പൊലീസിന് ഈ സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ താൽപര്യമില്ലായിരുന്നു. മൂന്നാറില്‍ സഞ്ചാരികളുടെ തിരക്കേറുേമ്പാെഴല്ലാം ഈ പാലത്തില്‍ ഗതാഗത തടസ്സം ഉണ്ടാകുന്നത് പതിവാണ്. നിശ്ചിതസമയം വീതം വാഹനങ്ങള്‍ നിയന്ത്രിച്ചാല്‍ ഗതാഗതപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story