Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2021 5:29 AM IST Updated On
date_range 6 Feb 2021 5:29 AM ISTദേശീയപാതയില്‍ നിറയെ മെറ്റൽ; അപകടം പതിവായി
text_fieldsbookmark_border
ചെറുവാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പെടുന്നത് അടിമാലി: വീതി കൂട്ടാൻ വിരിച്ച മെറ്റല്‍ റോഡില്‍ ചിതറിക്കിടക്കുന്നത് അപകടത്തിന് കാരണമാകുന്നു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി ചാറ്റുപാറ മുതല്‍ ഇരുമ്പുപാലം വരെ നടക്കുന്ന നിര്‍മാണമാണ് വാഹനയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നത്. ടാറിങ് ഇടം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡിൻെറ ഇരുവശത്തും മെറ്റല്‍ വിരിക്കുന്നത്. എക്സ്കവേറ്റർ ഉപയോഗിച്ചാണ് ജോലി നടത്തുന്നതെങ്കിലും അലക്ഷ്യമായി വാരുകയും വിരിക്കുകയും ചെയ്യുന്നതിനാൽ ഭൂരിഭാഗം സ്ഥലങ്ങളിലും മെറ്റല്‍ റോഡില്‍ ചിതറിക്കിടക്കുകയാണ്. പരാതി പറയുന്നവരെ കരാറുകാരും തൊഴിലാളികളും അധിക്ഷേപിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നതായാണ് ആക്ഷേപം. ബൈക്ക്, ഓട്ടോ പോലുള്ള ചെറുവാഹനങ്ങള്‍ എന്നിവയാണ് കൂടുതലായും അപകടത്തില്‍പെടുന്നത്. എസ്റ്റിമേറ്റിന് വിരുദ്ധമായി ലാഭമുണ്ടാക്കുന്ന തരത്തില്‍ മെറ്റല്‍ വിരിക്കുന്നത് ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്. നിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നല്‍കി. അപകടം പെരുകിയിട്ടും പൊലീസ് വിഷയത്തില്‍ ഇടപെടാതെ മാറി നില്‍ക്കുകയാണ്. ചിത്രം..കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മച്ചിപ്ലാവില്‍ റോഡില്‍ മെറ്റല്‍ നിരന്നുകിടക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story