Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2021 5:34 AM IST Updated On
date_range 5 Feb 2021 5:34 AM ISTതൈല പുല്‍കൃഷി നശിപ്പിച്ചു; വനം വകുപ്പ് വാഹനം നാട്ടുകാര്‍ തടഞ്ഞു
text_fieldsbookmark_border
മറയൂര്‍: കാന്തല്ലൂര്‍ കുരണ്ടക്കാട്ടില്‍ ഇ.എഫ്.എല്‍ തര്‍ക്കഭൂമിയില്‍ വനം വകുപ്പ് തീയിട്ട് തൈല പുല്‍കൃഷി നശിപ്പിച്ചതായി പരാതി. കീഴാന്തൂര്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 52, സർവേ നമ്പര്‍ 173ല്‍പെട്ട സ്ഥലം ഇ.എഫ്.എല്ലുമായി ബന്ധപ്പെട്ട് വനം വകുപ്പും കര്‍ഷകരും തമ്മില്‍ കേസ് നിലവിലുണ്ട്. സ്ഥലത്ത് കേസില്‍ വിധി വരുന്നതുവരെ കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനും ആദായമെടുക്കാനും കോടതി അനുവാദം നൽകിയിരുന്നു. ഇതിനിടെയാണ് വനംവകുപ്പ് തൈല പുല്ല് കൃഷി ചെയ്ത 12 ഏക്കര്‍ സ്ഥലം തീയിട്ട് നശിപ്പിച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു. വനപാലകരെയും വാഹനവും കര്‍ഷകര്‍ തടഞ്ഞു. ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കര്‍ഷകര്‍ പറയുന്നത്. അതേസമയം, വനാതിര്‍ത്തിയില്‍ കാട്ടുതീ തടയുന്നതിന് മുന്‍കരുതലായി ഇ.എഫ്.എല്ലിനായി നോട്ടിഫിക്കേഷന്‍ ചെയ്ത 65 ഹെക്ടര്‍ പ്രദേശത്താണ് തീയിട്ട് അതിര്‍ത്തി തെളിച്ചതെന്നും ഇതിനിടയാണ് പ്രദേശത്തെ ചിലര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അസഭ്യം പറയുകയും വാഹനം തടയുകയും ചെയ്തതെന്നും കാന്തല്ലൂര്‍ റേഞ്ച് ഓഫിസര്‍ അതീഷ് പറഞ്ഞു. ഇവര്‍ സ്ഥിരം പ്രശ്‌നക്കാരാണെന്നും ആവർത്തിക്കുകയാണെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും റേഞ്ച് ഓഫിസര്‍ പറഞ്ഞു. TDL GRASS PLANT FOREST MRYR കാന്തല്ലൂര്‍ കുണ്ടക്കാട്ടില്‍ ഇ.എഫ്.എല്‍ തര്‍ക്കഭൂമിയില്‍ വനം വകുപ്പ് തീവെച്ച് തൈല പുല്‍കൃഷി നശിപ്പിെച്ചന്ന് ആരോപിച്ച് വനം വകുപ്പിൻെറ വാഹനം നാട്ടുകാര്‍ തടഞ്ഞപ്പോൾ TDL KEEZHANTHOOR ഇ.എഫ്.എല്ലുമായി ബന്ധപ്പെട്ട് തര്‍ക്കത്തിലുള്ള കീഴാന്തൂര്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 52, സര്‍വേ നമ്പര്‍ 173ല്‍പെട്ട സ്ഥലം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story