Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2021 5:34 AM IST Updated On
date_range 5 Feb 2021 5:34 AM ISTമുസ്ലിംലീഗ് രാഷ്ട്രീയ വിശദീകരണ സമ്മേളനം
text_fieldsbookmark_border
must തൊടുപുഴ: മുസ്ലിംലീഗ് കുമാരമംഗലം പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണവും രാഷ്ട്രീയ വിശദീകരണ സമ്മേളനവും സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ടി.എം. സലിം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ദേശീയ സമിതി അംഗം ഷിബു മീരാന്‍ മുഖ്യപ്രഭാഷണം നടത്തി. പെരുമ്പിള്ളിച്ചിറ കുരിശുപള്ളിക്കവലയില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് ലീഗ് പ്രസിഡൻറ് അലിയാര്‍ കാവശ്ശേരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീന നാസര്‍, ഏഴാം വാര്‍ഡ് അംഗം ലൈല കരിം എന്നിവരെ ആദരിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.എം.എ. ഷുക്കൂര്‍, ജില്ല ജനറൽ സെക്രട്ടറി പി.എം. അബ്ബാസ്, ജില്ല സെക്രട്ടറി മുഹമ്മദ് വെട്ടിക്കല്‍, നിയോജക മണ്ഡലം പ്രസിഡൻറ് പി.എന്‍. സീതി, യൂത്ത് ലീഗ് ജില്ല ജന.സെക്രട്ടറി ടി.കെ. നവാസ്, എസ്.ടി.യു ജില്ല ജന. സെക്രട്ടറി പി.എം.എ. റഹിം, യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് നിസാര്‍ പഴേരി, ഫൈസല്‍ എല്‍പറമ്പില്‍ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ലീഗ് ജന.സെക്രട്ടറി സുലൈമാന്‍ വെട്ടിക്കല്‍ സ്വാഗതവും ട്രഷറര്‍ അനസ് മേക്കല്‍ നന്ദിയും പറഞ്ഞു. TDL iuml kumaramangalam മുസ്ലിംലീഗ് കുമാരമംഗലം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം സംസ്ഥാന സെക്രട്ടറി ടി.എം. സലിം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story