Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൂന്നാർ ടൗണിൽ ആ പഴയ...

മൂന്നാർ ടൗണിൽ ആ പഴയ കടതേടി 'പടയപ്പ' എത്തി; പഴങ്ങൾ അകത്താക്കി

text_fields
bookmark_border
box * പഴക്കടയിൽ ആനയെത്തുന്നത്​ രണ്ടാം തവണ; ഇപ്രാവശ്യം 20,000 രൂപയുടെ നഷ്​ടം മൂന്നാർ: തീറ്റതേടി വീണ്ടും മൂന്നാർ ടൗണിലെത്തിയ 'പടയപ്പ' പെട്ടിക്കട തകർത്ത് 20,000 രൂപയുടെ പഴവർഗങ്ങൾ അകത്താക്കി. ബുധനാഴ്ച അർധരാത്രിയോടെ എത്തിയ ഒറ്റയാനാണ് പോസ്​റ്റ്​ ഒാഫിസ് കവലയിലെ സിൻസ​ൻെറ പെട്ടിക്കട തകർത്ത് ഭക്ഷണസാധനങ്ങൾ കവർന്നത്. രാത്രി ​ഒന്നോടെയാണ് നാട്ടുകാരുടെ പ്രിയപ്പെട്ട പടയപ്പ ടൗൺ സന്ദർശനത്തിനെത്തിയത്. വഴിവിളക്കി​ൻെറ വെളിച്ചത്തില്‍ ആളുകൾ ചുറ്റും കൂടി ചിത്രങ്ങള്‍ പകർത്തുന്നതിനിടെയാണ് പോസ്​റ്റ്​ ഒാഫിസ് കവലയിൽ സ്ഥാപിച്ച പെട്ടിക്കടയുടെ മുന്‍ഭാഗം തകര്‍ത്ത് പഴങ്ങള്‍ അകത്താക്കിയത്. ഓറഞ്ച്, ആപ്പിള്‍, പൈനാപ്പിള്‍ തുടങ്ങിയ ഇരുപതിനായിരത്തിലധികം രൂപയുടെ പഴങ്ങള്‍ നിമിഷനേരംകൊണ്ടാണ് അകത്താക്കിയത്. എന്നാല്‍, കൂടി നിന്നവരെ ആക്രമിക്കാനോ മറ്റ് നാശനഷ്​ടങ്ങള്‍ വരുത്തുകയോ ചെയ്തില്ല. രണ്ടാം തവണയാണ് സിൻസ​ൻെറ കട തകർത്ത് പടയപ്പ പഴങ്ങള്‍ കവരുന്നത്. ഏക ഉപജീവനമാര്‍ഗമായ കടയില്‍ നാശനഷ്​ടമുണ്ടായിട്ടും ഇദ്ദേഹത്തിന് ഒരുരൂപപോലും ധനസഹായം ലഭിച്ചിട്ടില്ല. ജില്ലയിലെ പ്രധാന ടൗണായ മൂന്നാറിലേക്ക്​ അടിക്കടി കാട്ടാന ഇറങ്ങുന്നത് തടയാന്‍ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. TDL PADAYAPPA MNR മൂന്നാർ ടൗണിലെത്തിയ പടയപ്പയെന്ന ഒറ്റയാൻ TDL SINSON FRUIT STALL MNR കാട്ടാന തകർത്ത മൂന്നാർ ടൗണിലെ സിൻസ​ൻെറ പഴക്കട ----------- അറ്റകുറ്റപ്പണി പൂർത്തിയായി; യാത്രി നിവാസ്​ അടഞ്ഞുതന്നെ മൂന്നാർ: അറ്റകുറ്റപ്പണിക്ക്​ അടച്ച ദേവികുളം യാത്രി നിവാസ് ഒന്നര വര്‍ഷം പിന്നിടു​േമ്പാഴും തുറന്നുനല്‍കാന്‍ നടപടിയില്ല. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസ സൗകര്യം ഒരുക്കുന്നതി​ൻെറ ഭാഗമായി നിർമിച്ച കെട്ടിടവും അനുബന്ധ ഉപകരണങ്ങളടക്കം ഇതോടെ നാശത്തി​ൻെറ വക്കിലാണ്. ദേവികുളം ​െഗസ്​റ്റ്​ ഹൗസിന് സമീപത്താണ് വര്‍ഷങ്ങള്‍ക്കുമുമ്പ് കോടികള്‍ ചെലവഴിച്ച് ടൂറിസം മേഖലക്ക് ഏറെ പ്രയോജനകരമാകുന്ന യാത്രി നിവാസ് പണികഴിപ്പിച്ചത്. നന്നായി പ്രവർത്തിച്ച കെട്ടിടം പ്രളയത്തോട് അനുബന്ധിച്ച് അറ്റകുറ്റപ്പണിക്ക്​ അടച്ചു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും പ്രവർത്തനം ആരംഭിക്കാൻ വകുപ്പ് പച്ചക്കൊടി കാട്ടിയില്ല. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങി വിനോദസഞ്ചാരമേഖല സജീവമായതോടെ നൂറുകണക്കിന് സന്ദര്‍ശകര്‍ മൂന്നാറിലേക്കും സമീപ പ്രദേശങ്ങളിലേക്കും എത്തുന്നത്. എന്നാൽ, കുറഞ്ഞ ചെലവില്‍ താമസ സൗകര്യം ഒരുക്കുന്നതിന്​ നിർമിച്ച യാത്രി നിവാസ് അടഞ്ഞുതന്നെ കിടക്കുകയാണ്. ഒന്നര വര്‍ഷമായി അടഞ്ഞുകിടക്കുന്ന കെട്ടിടത്തിലെ ഉപകരണങ്ങളും നാശത്തി​ൻെറ വക്കിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story