Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2021 5:29 AM IST Updated On
date_range 5 Feb 2021 5:29 AM ISTഅനധികൃത പാർക്കിങ്; പൊറുതിമുട്ടി ജനം
text_fieldsbookmark_border
അടിമാലി: നോർത്ത് രാജകുമാരിയിൽനിന്ന് മഞ്ഞക്കുഴിക്ക് പോകുന്ന വഴിയിലെ അനധികൃത പാർക്കിങ് ദുരിതം വിതക്കുന്നു. എസ്.ബി.ഐയിൽ വരുന്നവരുടെ വാഹനങ്ങൾ പതിവായി ഗതാഗതതടസ്സം ഉണ്ടാക്കുകയാണ്. ഒപ്പം പ്രദേശവാസികൾക്ക് കാൽനടപോലും സാധ്യമാകാത്ത അവസ്ഥയിലാണ്. റോഡ് ടാറിങ് നടത്തിയപ്പോൾ ഇരുവശത്തും കോൺക്രീറ്റ് നടത്താത്തതുമൂലം വലിയ കട്ടിങ്ങാണ്. ഇതുമൂലം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അനധികൃത പാർക്കിങ്ങിനെതിരെ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. TDL UNAUTHORIZED PARKING RAJAKUMARY നോർത്ത് രാജകുമാരി മഞ്ഞക്കുഴി വഴിയിലെ അനധികൃത പാർക്കിങ് കഞ്ചാവുമായി തമിഴ്നാട് സ്വദേശി അറസ്റ്റിൽ അടിമാലി: ബോഡിമെട്ട് ചെക്ക്പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി ജിനേഷിനെയാണ് (25) അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 15 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. സന്തോഷ് കുമാർ, പ്രിവൻറിവ് ഓഫിസർമാരായ കെ.എൻ. രാജൻ, കെ.എസ്. അസീസ്, ഗ്രേഡ് പ്രിവൻറിവ് ഓഫിസർ കെ. ഷനേജ്, സിവിൽ എക്സൈസ് ഓഫിസർമാരായ അരുൺ രാജ്, എം.എസ്. അരുൺ, ജോജി, എം.ആർ. രതീഷ് കുമാർ, ലിജോ ജോസഫ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story