Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇടുക്കി @ ഹൈടെക്...

ഇടുക്കി @ ഹൈടെക് ഫോട്ടോ പ്രദര്‍ശനം നാളെ മുതല്‍

text_fields
bookmark_border
തൊടുപുഴ: സര്‍ക്കാറി​ൻെറ അഞ്ചുവര്‍ഷത്തെ വികസന നേട്ടങ്ങളുടെ നേര്‍ക്കാഴ്​ചയൊരുക്കി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശനം ഇടുക്കി @ ഹൈടെക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഈമാസം ആറു മുതല്‍ 18വരെ വിവിധ തീയതികളിലായി നടത്തും. ശനിയാഴ്​ച രാവിലെ ഒമ്പതിന് കട്ടപ്പനയില്‍ ഗാന്ധി സ്‌ക്വയറിനു സമീപം, 10ന് കുമളി ബസ്​സ്​റ്റാന്‍ഡിനു സമീപം ഓപണ്‍ സ്​റ്റേഡിയം, 15ന് നെടുങ്കണ്ടം മിനിസിവില്‍ സ്​റ്റേഷന്‍ പരിസരം, 16ന് അടിമാലി ഗവ. ഹൈസ്‌കൂള്‍ അങ്കണം, 17ന് തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍, 18ന് വാഴത്തോപ്പ് സൻെറ്​ ജോര്‍ജ് പള്ളിയുടെ പാരിഷ് ഹാള്‍ അങ്കണം. വേദികളില്‍ തനതുകലകളുടെ ആവിഷ്‌കാരവും ഉണ്ടാകും. കോവിഡ് സ്പെഷല്‍ ഓഫിസര്‍ ജി.ആര്‍. ഗോകുല്‍ ചുമതലയേറ്റു ഇടുക്കി​: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഫലപ്രദമായ രോഗനിയന്ത്രണ നടപടി സ്വീകരിക്കുന്നതി​ൻെറ ഭാഗമായി സര്‍ക്കാര്‍ നിയോഗിച്ച സ്പെഷല്‍ ഓഫിസറും ഇടുക്കി മുന്‍ കലക്​ടറുമായ ജി.ആര്‍. ഗോകുല്‍ ജില്ലയിൽ ചുമതലയേറ്റു. കലക്​ടര്‍ എച്ച്. ദിനേശ്​, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സുഷമ, എൻ.ആർ.എച്ച്​.എം പ്രോജക്​ട്​ മാനേജര്‍ ഡോ. സുജിത് സുകുമാരന്‍ എന്നിവരുമായി ചർച്ച നടത്തി. 15 പൊലീസ് സര്‍ക്കിളുകളിലായി 20 സെക്​ടറല്‍ മജിസ്ട്രേറ്റുമാരെ നിയോഗിച്ചിട്ടുണ്ട്. പടം.... ചിത്രം: കോവിഡ് സ്പെഷല്‍ ഓഫിസറായി ചുമതലയേറ്റ ജി.ആര്‍. ഗോകുല്‍ കലക്​ടർ എച്ച്. ദിനേശനുമായി ചര്‍ച്ച നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story