Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2021 5:36 AM IST Updated On
date_range 4 Feb 2021 5:36 AM ISTയാത്രക്കാരെ വലച്ച് ഹൈവേ പൊലീസിെൻറ വാഹന പരിശോധന
text_fieldsbookmark_border
യാത്രക്കാരെ വലച്ച് ഹൈവേ പൊലീസിൻെറ വാഹന പരിശോധന വണ്ണപ്പുറം: ആലപ്പുഴ-മധുര സംസ്ഥാന പാതയുടെ ഭാഗമായ വണ്ണപ്പുറം-ചേലച്ചുവട് റോഡിൽ ഹൈവേ പൊലീസിൻെറ വാഹന പരിശോധന യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി. കുത്തിറക്കവും കയറ്റവും വളവുകളും വീതി കുറഞ്ഞതുമായ റോഡിൽ നടത്തുന്ന വാഹന പരിശോധന ദുരന്തത്തിനുതന്നെ കാരണമാകുമെന്ന ആശങ്കയുമുണ്ട്. വളവുതിരിഞ്ഞ് വേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് മുന്നിലേക്ക് കൈകാണിക്കാൻ പൊലീസ് റോഡിലേക്ക് ചാടിയിറങ്ങുകയാണ്. പെട്ടെന്ന് േബ്രക്കിടുമ്പോൾ പിന്നാലെ വരുന്ന വാഹനവുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയുമുണ്ട്. ദീർഘദൂര യാത്രക്കാരാണ് ഇതുവഴി കൂടുതലായും സഞ്ചരിക്കുന്നത്. റോഡ് സംബന്ധിച്ച് കൃത്യമായ ധാരണയില്ലാത്ത ൈഡ്രവർമാർക്ക് പെട്ടെന്ന് നിയന്ത്രണം നഷ്ടമാകാനും ഇത് കാരണമാകും. കൈക്കുഞ്ഞുങ്ങളുമായി ആശുപത്രി ആവശ്യത്തിനും മറ്റും പോകുന്ന വാഹനങ്ങൾപോലും തടഞ്ഞിടുന്ന സ്ഥിതിയാണ്. ഡ്രൈവർമാരുടെ അടുക്കലെത്തി പൊലീസ് രേഖകൾ പരിശോധിക്കണമെന്നാണ് നിർദേശം. വളവുള്ള സ്ഥലങ്ങളിൽ വാഹനപരിശോധന ഡി.ജി.പി കർശനമായി വിലക്കിയിട്ടുണ്ട്. എന്നാൽ, മേലുദ്യോഗസ്ഥരുടെ നിർദേശം കാറ്റിൽപറത്തിയാണ് പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story