Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2021 5:32 AM IST Updated On
date_range 4 Feb 2021 5:33 AM ISTബാലസൗഹൃദ കേരളം പദ്ധതിക്ക് തുടക്കമായി
text_fieldsbookmark_border
തൊടുപുഴ: സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ, ജില്ല ശിശു സംരക്ഷണ യൂനിറ്റിൻെറ സഹകരണത്തോടെ ബാലസൗഹൃദ കേരളം പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം നടന്നു. ഉടുമ്പന്നൂരിൽ മന്ത്രി എം.എം. മണി ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം. ലതീഷ് മുഖ്യപ്രഭാഷണം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു രവീന്ദ്രൻ, ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ. ജോസഫ് അഗസ്റ്റിൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ബീന രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ സന്നദ്ധ സംഘടന പ്രവർത്തകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ, കുട്ടികളുടെ പ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർക്ക് പരിശീലന പരിപാടികൾ നടന്നു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ അംഗങ്ങളായ സി. വിജയകുമാർ, റെനി ആൻറണി, ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ ഓഫിസർ ജോമറ്റ് ജോർജ് എന്നിവർ ക്ലാസുകൾ എടുത്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ അംഗം റെനി ആൻറണി സ്വാഗതവും ജില്ല ശിശു സംരക്ഷണ യൂനിറ്റ് സോഷ്യൽ വർക്കർ എഡ്ന ജോസ് നന്ദിയും പറഞ്ഞു. TDL DIST CHILD FRIENDLY ബാലസൗഹൃദ കേരളം പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ഉടുമ്പന്നൂരിൽ വൈദ്യുതി മന്ത്രി എം.എം. മണി നിർവഹിക്കുന്നു വൈദ്യുതി മുടങ്ങും നെടുങ്കണ്ടം: കുത്തുങ്കൽ 110 കെ.വി, സേനാപതി 33 കെ.വി എന്നീ സബ്സ്റ്റേഷനുകൾ അറ്റകുറ്റപ്പണിക്കായി വ്യാഴാഴ്്്ച ഷട്ട് ഡൗൺ ആയതിനാൽ ഉടുമ്പൻചോല ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങുമെന്ന് വൈദ്യുതി ബോർഡ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story