Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2021 5:30 AM IST Updated On
date_range 4 Feb 2021 5:30 AM ISTസി.പി.എമ്മിെൻറ ജമാഅത്തെ ഇസ്ലാമി വിരോധം കാപട്യം -വി.ഡി. സതീശൻ
text_fieldsbookmark_border
സി.പി.എമ്മിൻെറ ജമാഅത്തെ ഇസ്ലാമി വിരോധം കാപട്യം -വി.ഡി. സതീശൻ ചിത്രം തൊടുപുഴ: കഴിഞ്ഞ പാർലമൻെറ് തെരഞ്ഞെടുപ്പുവരെ ഇതുവരെയുണ്ടായ മുഴുവൻ തെരഞ്ഞെടുപ്പുകളിലും ജമാഅത്തെ ഇസ്ലാമിയുമായി ധാരണയുണ്ടാക്കിയ പാർട്ടിയാണ് സി.പി.എം എന്ന് കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ എം.എൽ.എ. അവർക്ക് വോട്ട് കിട്ടിയേക്കില്ലെന്ന രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞതോടെയാണ് കോൺഗ്രസിനെതിരെ വർഗീയത ആരോപിച്ച് ചേരിതിരിവുണ്ടാക്കാൻ സി.പി.എം കൊണ്ടുപിടിച്ച ശ്രമം നടത്തുന്നത്. ജമാഅത്തെ ഇസ്ലാമിയുമായി നീക്കുപോക്കുണ്ടായിരുന്നെ സി.പി.എം നേതാക്കൾ തന്നെ പലവട്ടം സമ്മതിച്ചതാണ്. എന്നിരിക്കെ ഇപ്പോഴത്തെ നിലപാട് കാപട്യമാണ്. വോട്ട് തങ്ങൾക്കല്ലെങ്കിൽ തറ പ്രചാരവേല നടത്തിയും തകർക്കുമെന്ന നിലപാടാണ് സി.പി.എം എക്കാലത്തും സ്വീകരിക്കുന്നത്. വെൽഫെയർ പാർട്ടി ഇടതുപക്ഷത്തിനൊപ്പം നിൽക്കില്ലെന്ന് വ്യക്തമായതോടെ അവരും വെറുക്കപ്പെട്ടവരായി. 'ഐശ്വര്യ കേരള യാത്ര' വരവേൽപ് ചർച്ചെചയ്യാൻ തൊടുപുഴയിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശൻ. ലൈഫ് പദ്ധതിയിൽ രണ്ടരലക്ഷം വീടു നൽകിയെന്ന സർക്കാറിൻെറ അവകാശവാദം പൊള്ളയാണെന്നും വിവിധ പദ്ധതികളിലായി ഉമ്മൻ ചാണ്ടി സർക്കാർ നലരലക്ഷം വീടുകളാണ് സംസ്ഥാനത്ത് യാഥാർഥ്യമാക്കിയതെന്നും സതീശൻ ചൂണ്ടിക്കാട്ടി. യു.ഡി.എഫ് ജില്ല ചെയർമാൻ അഡ്വ. എസ്. അശോകൻ അധ്യക്ഷതവഹിച്ചു. കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് പ്രഫ.എം.ജെ. ജേക്കബ്, ഇ.എം. ആഗസ്തി, അഡ്വ. ജോയി തോമസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ജാഫർഖാൻ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story