Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅൽപം മനുഷ്യത്വം...

അൽപം മനുഷ്യത്വം കനിയൂ...

text_fields
bookmark_border
ലീഡ്​..... ക്ഷേമനിധി ആനുകൂല്യങ്ങൾ ലഭിച്ചിട്ട്​ ഏഴു​ വർഷം; ഒാഫിസ്​ കയറിയിറങ്ങി മടുത്ത്​ കർഷക തൊഴിലാളികൾ ചെറുതോണി: ഏഴുവർഷമായി കർഷക തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ കിട്ടുന്നില്ല. പെൺമക്കളുടെ വിവാഹം ഉറപ്പിച്ചവർ മുതൽ രോഗംമൂലം വലയുന്നവർവരെ തടിയമ്പാട്​ പ്രവർത്തിക്കുന്ന ക്ഷേമനിധി ഓഫിസിലെത്തി നിരാശരായി മടങ്ങുന്നു. ജില്ലയുടെ വിവിധ സ്ഥലങ്ങളിൽനിന്ന്​ നിരവധി പേരാണ്​ ദിനംപ്രതി എത്തുന്നത്. ക്ഷേമനിധിയിൽ അംശാദായമടച്ച് 60 വയസ്സ്​ പൂർത്തിയായവർക്ക് അടച്ച കാലയളവിലെ ഓരോ വർഷത്തിനും 625 രൂപ വീതം പെൻഷനായി നൽകണമെന്നാണ് നിയമം. എന്നാൽ, 2014ന്​ ശേഷം ആർക്കും അനുകൂല്യം നൽകാൻ സർക്കാറിനു​ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സർക്കാർ 2013വരെയുള്ള കുടിശ്ശിക നൽകി. ബാക്കി കുടിശ്ശിക പിന്നീടുവന്ന സർക്കാറി​ൻെറ ചുമലിലായി. ക്ഷേമനിധി അംഗങ്ങളുടെ മക്കളെ വിവാഹം ചെയ്തയക്കുമ്പോൾ നൽകുന്ന ധനസഹായം 2016ന്​ ശേഷം നിലച്ചു. 2000 രൂപയാണ് വിവാഹ ചെലവിനെന്ന പേരിൽ നൽകുന്നത്. 2000 രൂപ വർധിപ്പിച്ച്​ 10,000 രൂപയാക്കണമെന്ന്​ ആവശ്യപ്പെട്ടെങ്കിലും നടപടിയായിട്ടില്ല​​. തൊഴിലാളി സ്ത്രീകൾക്ക്​ നൽകുന്ന പ്രസവാനുകൂല്യം 2014 ഫെബ്രുവരിയിലാണ്​ അവസാനമായി ലഭിച്ചത്. 2500 രൂപയാണ്​ സർക്കാർ നൽകിവരുന്നത്. ഇതും 10,000 രൂപയാക്കണമെന്നാണ്​ ആവശ്യം. പരിഗണിക്കാമെന്ന് സർക്കാർ പറഞ്ഞെങ്കിലും നടപ്പായില്ല. ഒന്നരക്കോടി പ്രസവാനുകൂല്യമായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനവും വെറുതെയായി. 1990ലാണ് ക്ഷേമനിധി പദ്ധതി തുടങ്ങിയത്​. തുടക്കത്തിൽ അംഗങ്ങൾ രണ്ടു​ രൂപയാണ്​ അംശാദായമായി അടച്ചിരുന്നത്. 2003ൽ അഞ്ചു​ രൂപയാക്കി ഉയർത്തി. ഇപ്പോഴത് വർഷം തോറും വർധിപ്പിച്ച് 20 രൂപ വരെയെത്തി. ജീവിതകാലം മുഴുവൻ കൂലിപ്പണിയെടുത്ത തുകയിൽനിന്ന്​ മിച്ചംവരുത്തി അടച്ച തുക സമ്പാദ്യമായി കൈയിൽകിട്ടുന്നതും സ്വപ്നം കണ്ട നൂറുകണക്കിനാളുകളാണ് വയസ്സുകാലത്ത് ക്ഷേമനിധി ഓഫിസ് കയറിയിറങ്ങുന്നത്. എന്നാൽ, ഒരു കോടി കുടിശ്ശികയടക്കം വിതരണം ചെയ്യാൻ അനുവദിച്ചിട്ടു​െണ്ടന്നും ഒരു മാസത്തിനുള്ളിൽ മുഴുവൻ കുടിശ്ശികയും നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ക്ഷേമനിധി ഓഫിസിൽനിന്ന്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story