Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഭാരതീയം...

ഭാരതീയം 'പ്രകൃതികൃഷി'യുമായി കൃഷിവകുപ്പ്

text_fields
bookmark_border
വരുംതലമുറക്ക്​ സുരക്ഷിത ഭക്ഷണശീലമാണ്​ പദ്ധതി ലക്ഷ്യം തൊടുപുഴ: രാസകീടനാശിനിയിൽനിന്ന്​ ജനങ്ങളെ മുക്തരാക്കാൻ ഭാരതീയം പ്രകൃതികൃഷി പദ്ധതിയുമായി കൃഷിവകുപ്പ്​. 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' ലക്ഷ്യമിട്ട്​ വരുംതലമുറക്ക്​ സുരക്ഷിത ഭക്ഷണശീലവും ജീവിതശൈലീരോഗങ്ങളിൽനിന്ന്​ മുക്തരാക്കാനും ജനങ്ങളെ ജൈവകൃഷിയിലേക്ക്​ ആകർഷിക്കാനും വേണ്ടിയാണ്​ കേന്ദ്രാവിഷ്​കൃത പദ്ധതിയായ ഭാരതീയ പ്രകൃതി കൃഷി പദ്ധതി (സുഭിക്ഷം സുരക്ഷിതം)​. ഇടുക്കിയിൽ 5000 ഹെക്​ടർ സ്ഥലത്താണ്​ ആദ്യഘട്ടമെന്ന നിലയിൽ പദ്ധതി നടപ്പാക്കുക​. എട്ടു ബ്ലോക്കുകളെ 500 ഹെക്​ടർ വീതമുള്ള 10​ ക്ലസ്​റ്ററായി തിരിക്കും. കർഷകരെയും യുവജനങ്ങളെയും കുട്ടികളെയും വനിതകളെയും സന്നദ്ധപ്രവർത്തകരെയും പൊതുജനങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവകൃഷി ചെയ്യുന്നതിന്​ മാർഗരേഖ തയാറാക്കിയിട്ടുണ്ട്​. കീടനാശിനി- രാസവള മുക്തമായ ശുദ്ധഭക്ഷണം ലഭിക്കുന്ന രീതിയിൽ ചെറിയ ഇടങ്ങളിൽപോലും കൃഷി ചെയ്യുന്നവർക്ക്​ പദ്ധതിയുടെ ഭാഗമാകാം. കുട്ടികൾക്കുവരെ പദ്ധതിയിൽ ചേരാവുന്ന രീതിയിലാണ്​ പദ്ധതി രൂപവത്​കരിച്ചത്​. സ്​കൂളുകളിലും വീടുകളിലും ലോക്​ഡൗൺ കാലയളവുകളിലും മറ്റും കുട്ടികൾ ജൈവകൃഷി നടത്തി വിജയം കൈവരിച്ച സാഹചര്യത്തിലാണ്​ ഇവരെകൂടി ഉൾപ്പെടുത്തിയത്​. ബോധവത്​കരണ ക്ലാസുകൾ, മണ്ണി​ൻെറ പോഷകം കൂട്ടാനുള്ള നടപടി കൃഷിഭവൻ മുഖേന നൽകും. പദ്ധതിയിൽ ഉൾപ്പെടുന്നവർക്ക്​ മുഴുവൻ സഹായങ്ങളും ജില്ലയിലെ എല്ലാ കൃഷിഭവനുകളിൽനിന്നും ലഭ്യമാണെന്നും കൃഷി വകുപ്പ്​ അധികൃതർ അറിയിച്ചു. box ജൈവകൃഷി ലക്ഷ്യം -പ്രിൻസിപ്പൽ കൃഷി ഓഫിസർ ജൈവകൃഷിയിലേക്ക്​ കൂടുതൽ കർഷകരെയും കൃഷിയെ സ്​നേഹിക്കുന്നവരെയും ആകർഷിക്കാൻ കഴിയുന്ന രീതിയിലാണ്​ പദ്ധതി ആവിഷ്​കരിച്ചതെന്ന്​ ​പ്രിൻസിപ്പൽ കൃഷി ഓഫിസർ വി.ടി. സുലോചന പറഞ്ഞു. രാസവള പ്രയോഗം നമ്മുടെ മണ്ണി​ൻെറ ജൈവാംശം കുറച്ചിട്ടുണ്ട്​. മണ്ണി​ൻെറ പോഷകഗുണം കൂട്ടുക എന്നതാണ്​ പദ്ധതികൊണ്ട്​ ഉദ്ദേശിക്കുന്നത്​. ആ​ന്ധ്രയിലടക്കം പദ്ധതി വിജയം കണ്ടിട്ടുണ്ട്​. രണ്ടര ​േകാടിയോളം രൂപ പദ്ധതിയുടെ ഭാഗമായി ജില്ലക്ക്​ ലഭിക്കും. മാർച്ചിനുള്ളിൽ പദ്ധതി തുടങ്ങിവെക്കണമെന്ന രീതിയിലാണ്​ മുന്നോട്ടുപോകുന്നത്​. പ്രാരംഭ നടപടി പുരോഗമിക്കുകയാണ്​. താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക്​ സമീപ​െത്ത കൃഷിഭവനു​മായി ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story