Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2021 5:28 AM IST Updated On
date_range 3 Feb 2021 5:28 AM ISTഅംഗമല്ലാത്ത ആളെ പെങ്കടുപ്പിച്ചു; ലാൻഡ് അസസ്മെൻറ് കമ്മിറ്റി യു.ഡി.എഫ് ബഹിഷ്കരിച്ചു
text_fieldsbookmark_border
അംഗമല്ലാത്ത ആളെ പെങ്കടുപ്പിച്ചു; ലാൻഡ് അസസ്മൻെറ് കമ്മിറ്റി യു.ഡി.എഫ് ബഹിഷ്കരിച്ചു പീരുമേട്: പട്ടയ അപേക്ഷകൾ പാസാക്കുന്ന ലാൻഡ് അസസ്മൻെറ് കമ്മിറ്റിയിൽ അംഗമല്ലാത്തയാൾ പങ്കെടുത്തതോടെ യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ചു. കൊക്കയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എൻ. ദാനിയേലാണ് പങ്കെടുത്തത്. ദാനിയേലിനെ ആദ്യം സംസാരിക്കാൻ അനുവദിച്ചതും പ്രതിഷേധത്തിന് കാരണമായി. ഇ.എസ്. ബിജിമോൾ എം.എൽ.എയുടെ അധ്യക്ഷതയിൽ താലൂക്ക് ഒാഫിസിൽ തഹസിൽദാരുടെ ചേംബറിലാണ് യോഗം നടന്നത്. എൽ.എ കമ്മിറ്റിയിൽ രാഷ്ട്രീയ പാർട്ടി അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ, ജില്ല പഞ്ചായത്ത് മെംബർമാർ എന്നിവരാണ് അംഗങ്ങൾ. സ്റ്റാറ്റ്യൂട്ടറി ബോഡിയെന്ന നിലയിൽ പകരക്കാർക്ക് പങ്കെടുക്കാൻ കഴിയില്ല. എന്നിരിക്കെ വൈസ് പ്രസിഡൻറ് ഹാജർ രേഖപ്പെടുത്തിയതും യു.ഡി.എഫ് അംഗങ്ങൾ എതിർത്തു. അധ്യക്ഷയായ ഇ.എസ്. ബിജിമോൾ എം.എൽ.എയെയാണ് ആദ്യം സംസാരിക്കാൻ അനുവദിച്ചത്. ഇതേ തുടർന്ന് യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ച് മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോകുകയായിരുന്നു. മഞ്ചുമല, പീരുമേട്, ഏലപ്പാറ, വാഗമൺ വില്ലേജുകളിൽനിന്ന് നിരവധി അപേക്ഷ ഉണ്ടെങ്കിലും ഈ പ്രദേശത്തെ അപേക്ഷകർക്ക് പട്ടയം നൽകുന്നതിൽ ഉദ്യോഗസ്ഥരെ വിലക്കുന്ന നടപടിയാണ് എം.എൽ.എയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. പതിനായിരത്തിൽപരം അപേക്ഷ ലഭിച്ചതിൽ ഭൂരിഭാഗവും നടപടി പൂർത്തീകരിച്ചതാണ്. ഇതിൽ തുടർനടപടി സ്വീകരിച്ചശേഷം പട്ടയം നൽകാവുന്നതാണ്. അംഗമല്ലാത്തയാളെ യോഗത്തിൽ പങ്കെടുപ്പിച്ച് മിനിസ്റ്റ് ബുക്കിൽ ഒപ്പിടാൻ അനുവദിച്ചതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് എൽ.എ കമ്മിറ്റി യു.ഡി.എഫ് അംഗങ്ങളായ പി.കെ. രാജൻ, ടി.എച്ച്. അബ്ദുസ്സമദ് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story