Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപച്ചക്കറി വിലയിൽ...

പച്ചക്കറി വിലയിൽ കൈപൊള്ളി കുടുംബങ്ങൾ: തമിഴ്നാട്ടിലും വില കുതിക്കുന്നു

text_fields
bookmark_border
കുമളി: കേരളത്തിലെ വിപണികളിലേക്ക് പച്ചക്കറി എത്തിക്കുന്ന തമിഴ്നാട്ടിൽ പച്ചക്കറി വില കുതിച്ചുയർന്നതോടെ കൈപൊള്ളിയത് ഇടത്തരക്കാരുടെ കുടുംബങ്ങൾക്കും ചെറുകിട ഹോട്ടലുകൾക്കും. തുടർച്ചയായി പെയ്ത മഴയിൽ പച്ചക്കറി കൃഷി വ്യാപകമായി നശിച്ചതിനാലാണ്​ തമിഴ്നാട്ടിലെ വിപണിയിൽ വില കുതിച്ചുയർന്നത്. ഉള്ളി, സവാള വില കുത്തനെ ഉയർന്നതിന്​ പിന്നാലെയാണ് മറ്റു പച്ചക്കറികൾക്കും വില വർധിച്ചത്. കമ്പം, ഉത്തമപാളയം, തേനി എന്നിവിടങ്ങളിലെ ചന്തകളിൽനിന്നാണ് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്ക് പച്ചക്കറി, മുട്ട, പാൽ എന്നിവ എത്തുന്നത്. തമിഴ്നാട്ടിലെ വിലവർധനക്ക്​ പിന്നാലെ കേരളത്തിലെ വിപണികളിലും വില കുതിച്ചുയർന്നു. കിലോക്ക്​ 120രൂപ വരെ ഉയർന്ന ഉള്ളിയുടെ വില 60-75 വരെയായി കുറഞ്ഞെങ്കിലും വെണ്ടക്കയുടെ വില കമ്പത്ത് 65ഉം കേരളത്തിൽ 80ഉം ആണ്. മറ്റ് പച്ചക്കറികളുടെ കമ്പം വിപണിയിലെ വില കത്രിക്ക-45, തക്കാളി-25, പടവലം-25, പാവയ്ക്ക-55, മുരിങ്ങക്ക-55, മത്തങ്ങ-12, പച്ചമുളക്-50, തേങ്ങ-45, ബീറ്റ്റൂട്ട്-36, മുള്ളങ്കി-30, ബട്ടർ ബീൻസ്-60, കാരറ്റ്-32, ചേമ്പ്-60, ഉരുളക്കിഴങ്ങ്-32, സവാള-45, മാങ്ങ-65, നാരങ്ങ-40 എന്നിങ്ങനെയാണ്. ഇതിൽനിന്ന്​ 20-30 രൂപ വരെ കിലോക്ക്​ വർധനയാണ് കേരളത്തിലെ വിപണികളിലുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story