Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൊതുശ്​മശാനം കാടുകയറി...

പൊതുശ്​മശാനം കാടുകയറി നശിക്കുന്നു

text_fields
bookmark_border
* കാൽ കോടി മുടക്കി നിർമിച്ച ശ്​മശാനത്തിൽ ദഹിപ്പിച്ചത്​ നാല്​ മൃതദേഹം മാത്രം * 25 ഗ്യാസ്​ സിലിണ്ടർ അപ്രത്യക്ഷമായി നെടുങ്കണ്ടം: കാൽകോടി രൂപയുടെ പൊതുശ്​മശാനം കാടുകയറി നശിക്കുമ്പോൾ മൃതദേഹം മറവുചെയ്യാൻ സമീപ പഞ്ചായത്തുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നെടുങ്കണ്ടം നിവാസികൾ. ഒരാഴ്ച മുമ്പ് ആകാശപ്പറവയിലെ രണ്ട് അന്തേവാസികൾ കോവിഡ്​ ബാധിച്ച് മരിച്ചപ്പോൾ മൃതദേഹങ്ങൾ മറവ് ചെയ്യാൻ ആരോഗ്യ വകുപ്പും പൊലീസും നന്നേ പാടുപെട്ടു. നെടുങ്കണ്ടം പഞ്ചായത്തിലെ ഗ്യാസ്​ ക്രിമറ്റോറിയം ഉപയോഗയോഗ്യമല്ലാതെ കാടുകയറി നശിക്കാൻ തുടങ്ങിയിട്ട്​ 10​ വർഷമായി. 2008-10 കാലയളവിൽ എം. സുകുമാരൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരിക്കെ ഭരണസമിതി ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ മുടക്കി നിർമിച്ചതായിരുന്നു പൊതുശ്മശാനം. ഗ്യാസ്​ ക്രിമറ്റോറിയമാണ് നിർമിച്ചത്. ഇപ്പോൾ ക്രിമറ്റോറിയം തുരുമ്പെടുത്തും കാടുകയറിയും നശിക്കുകയാണ്. ഉദ്ഘാടനത്തെത്തുടർന്ന് മൂന്ന്് മൃതദേഹം ദഹിപ്പിച്ചു. പിന്നീട് 2010ൽ പുതിയ ഭരണസമിതി അധികാരത്തിൽ വന്നപ്പോൾ ഒരു മൃതദേഹം ദഹിപ്പിച്ചു. തുടർന്ന്​ ക്രിമറ്റോറിയം പഞ്ചായത്ത് ഉപേക്ഷിക്കുകയിരുന്നു. അവിടെ ഉണ്ടായിരുന്ന ജീവനക്കാരനെയും പിരിച്ചുവിട്ടു. പിന്നീട് ഇതുവരെ ജീവനക്കാരനെ നിയമിക്കുകയോ ക്രിമറ്റോറിയം പ്രവർത്തിപ്പിക്കുകയോ ചെയ്തിട്ടില്ല. നിലവിൽ ഇവിടെ ഉണ്ടായിരുന്ന 25 വാതക സിലിണ്ടറും കാണാനില്ല. യാക്കോബായ പള്ളിവക സെമിത്തേരിയോടനുബന്ധിച്ച 10 സൻെറ് സ്ഥലം വാങ്ങിയാണ് ശ്മശാനം നിർമിച്ചത്. ജില്ലയിൽ ആദ്യമായി നിർമിച്ച ശ്മശാനമായിരുന്നു നെടുങ്കണ്ടത്തേത്​. രണ്ടും മൂന്നും സൻെറ് സ്ഥലമുള്ളവർ മൃതദേഹം മറവുചെയ്യാൻ ബുദ്ധിമുട്ടുന്നത് മനസ്സിലാക്കി 30 മൃതദേഹം സംസ്​കരിക്കാവുന്ന ശ്മശാനത്തോടൊപ്പമായിരുന്നു ഗ്യാസിൽ ദഹിപ്പിക്കാവുന്ന ക്രിമറ്റോറിയം നിർമിച്ചത്. 100 അടിയോളം ഉയരത്തിൽ ടവറിൽ ഘടിപ്പിച്ച നിലയിലാണ് പുകക്കുഴൽ. അതിലൂടെ പുക ശുദ്ധീകരിച്ച് പുറത്തേക്ക് വിടുന്നതിനാൽ ദുർഗന്ധമോ പരിസ്ഥിതി മലിനീകരണമോ ഇല്ലായിരുന്നു. കഴിഞ്ഞ രണ്ട്​ പഞ്ചായത്ത് ഭരണസമിതിയിലും നിരവധി തവണ പരാതിപ്പെട്ടിട്ടും ഗ്രാമപഞ്ചായത്ത് തിരിഞ്ഞുനോക്കിയില്ല. നിലവിലെ പഞ്ചായത്ത് ഭരണസമിതിയെങ്കിലും പ്രശ്നത്തിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ജനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story