Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതെരഞ്ഞെടുപ്പ്​...

തെരഞ്ഞെടുപ്പ്​ പ്രചാരണപ്രവർത്തനങ്ങൾക്ക്​ തുടക്കമിട്ട്​ മുസ്​ലിം ലീഗ്

text_fields
bookmark_border
തൊടുപുഴ: ജില്ലയില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് മുസ്​ലിം ലീഗ് തുടക്കംകുറിച്ചു. കഴിഞ്ഞദിവസം തൊടുപുഴയില്‍ നടന്ന ജില്ല ലീഗ് നേതൃയോഗത്തില്‍ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പങ്കെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പോരായ്മ സംഭവിച്ചയിടങ്ങളില്‍ സംഘടനശാക്തീകരണത്തിന്​ കര്‍മപദ്ധതികള്‍ തയാറാക്കി. ഈ മാസം നാലുമുതല്‍ നിയോജക മണ്ഡലതല യോഗങ്ങള്‍ ചേരും. നിയമസഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്​ ജില്ലതല സ്​റ്റിയറിങ്​ കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. കെ.എം.എ. ഷുക്കൂര്‍ (കണ്‍), എം.എസ്. മുഹമ്മദ്, പി.എം. അബ്ബാസ്, കെ.എസ്. സിയാദ്, എസ്.എം. ഷരീഫ്, പി.പി. അസീസ് ഹാജി, സലീം കൈപ്പാടം, ടി.കെ. നവാസ്, കെ.എം. ഖാദര്‍കുഞ്ഞ്, ടി.എസ്. ഷംസുദ്ദീന്‍ എന്നിവര്‍ ഉള്‍പ്പെട്ട സ്​റ്റിയറിങ്​ കമ്മിറ്റിയാണ് രൂപവത്​കരിച്ചത്. ഇ. അഹമ്മദ് അനുസ്മരണം തൊടുപുഴ: മുസ്​ലിം യൂത്ത് ലീഗ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇ. അഹമ്മദ് അനുസ്മരണം ജില്ല പ്രസിഡൻറ്​ എം. എസ്. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലബ്ബാ സാഹിബ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിയോജക മണ്ഡലം പ്രസിഡൻറ്​ നിസാര്‍ പഴേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെഎം. നിഷാദ് സ്വാഗതം പറഞ്ഞു. എം.ജി യൂനിവേഴ്‌സിറ്റിയില്‍നിന്ന്​ ഡോക്ടറേറ്റ് നേടിയ എം.എസ്.എഫ് മുന്‍ ജില്ല പ്രസിഡൻറ്​ കെ.എം. അന്‍വറിനെ ചടങ്ങില്‍ ആദരിച്ചു. യൂത്ത് ലീഗ് ഭാരവാഹികളായ പി.എ. കബീര്‍, പി.ഇ. നൗഷാദ്, വി.എം. ജലീല്‍, ഫൈസല്‍ പള്ളിമുക്കില്‍, ഷമീര്‍, അജ്മല്‍ ഇല്ലിക്കല്‍, നസീര്‍, ഷബീര്‍, അലി അസ്ഹര്‍ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story