Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപെട്ടിമുടി ദുരന്തം: ...

പെട്ടിമുടി ദുരന്തം: അനന്തരാവകാശികള്‍ക്ക് ധനസഹായം വിതരണം ചെയ്​തു

text_fields
bookmark_border
മൂന്നാര്‍: പെട്ടിമുടി പ്രകൃതി ദുരന്തത്തില്‍ ജീവന്‍ നഷ്​ടപ്പെട്ട തൊഴിലാളികളുടെ അനന്തരാവകാശികള്‍ക്ക് കെ.ഡി.എച്ച്​.പി കമ്പനി അഞ്ചുലക്ഷം രൂപ വീതമുള്ള ധനസഹായം വിതരണം ചെയ്തു. ദുരന്തത്തില്‍ ജീവന്‍ നഷ്​ടപ്പെട്ട കമ്പനിയുടെ 18 തൊഴിലാളികളുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ധനസഹായം കമ്പനി നേരത്തേ പ്രഖ്യാപിച്ചിരുന്നു. മൂന്നാര്‍ കെ. ഡി.എച്ച് ക്ലബില്‍ നടന്ന ചടങ്ങില്‍ എം.ഡിയും സി.ഇ.ഒയുമായ കെ. മാത്യു എബ്രാഹം ധനസഹായം കൈമാറി. ദുരന്തത്തില്‍ മരിച്ച എട്ടുപേരുടെ ആശ്രിതര്‍ക്കാണ് സഹായം വിതരണം ചെയ്തത്. ബാക്കിയുള്ള 10 തൊഴിലാളികളുടെ അനന്തര അവകാശികൾക്ക്​ റവന്യൂ വകുപ്പില്‍നിന്ന്​ രേഖകൾ ലഭിച്ചശേഷം വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. കെ.ഡി.എച്ച്​.പി കമ്പനിയുടെ വൈസ് പ്രസിഡൻറുമാരായ മോഹന്‍ സി.വര്‍ഗീസ്, ബി.പി. കരിയപ്പ, ജനറല്‍ മാനേജര്‍ പി.എം.എസ്. ഗില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. TDL KDHP തൊഴിലാളികളുടെ അനന്തരാവകാശികള്‍ക്ക് കെ.ഡി.എച്ച്.പി കമ്പനി എം.ഡി മാത്യു എബ്രഹാം ധനസഹായ വിതരണം നടത്തുന്നു കെ.ജി.എ.ഡി.ഇ.എ ജില്ല കൺ​െവൻഷൻ ചെറുതോണി: കേരള ഗവ. ആയുർവേദ ഡിപ്പാർട്മൻെറ് അറ്റ​ൻഡേഴ്​സ്​ നഴ്സിങ്​ അസിസ്​റ്റൻറ്​ ഫോർത്ത് േഗ്രഡ് അസോസിയേഷ​ൻെറ (കെ.ജി.എ.ഡി.ഇ.എ) ജില്ല കൺ​െവൻഷൻ സംസ്ഥാന പ്രസിഡൻറ് കെ.വി. ഉണ്ണികൃഷ്​ണ​ൻെറ അധ്യക്ഷതയിൽ നടന്നു. സംസ്​ഥാന ജനറൽ സെക്രട്ടറി പി.പി. ഹരിദാസ്​, ട്രഷറർ സി.സി. ദേവസി, ഷിഹാബ്, ഹാരിസ്​, സിദ്ദീക്ക്, സംസ്​ഥാന കമ്മിറ്റി അംഗം വിജയൻ തുടങ്ങിയവർ സംസാരിച്ചു. പ്രസിഡൻറായി ടി.പി. സീന ജി.എ.ഡി ചെമ്മണ്ണാറും സെക്രട്ടറിയായി ഷാജിനി ചന്ദ്രൻ ജി.എ.ഡി ചേലച്ചുവടും ട്രഷററായി പി.എൽ. ജോഷി മുട്ടവും 15അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. TDL TP SEENA KGADEA കെ.ജി.എ.ഡി.ഇ.എ ജില്ല പ്രസിഡൻറ് ടി.പി. സീന TDL Shajini Chandren KGADEA കെ.ജി.എ.ഡി.ഇ.എ ജില്ല സെക്രട്ടറി ഷാജിനി ചന്ദ്രൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story