Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതേയില തോട്ടം...

തേയില തോട്ടം തൊഴിലാളികളെ പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തണം -ഡീൻ കുര്യാക്കോസ് എം.പി

text_fields
bookmark_border
തൊടുപുഴ: തേയില തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പ്രത്യേക പാക്കേജിൽ കേരളത്തെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന് നിവേദനം നൽകി. ഇന്ത്യയിലെ തേയില ഉൽപാദനത്തിൽ കേരളം നാലാംസ്ഥാനത്താണ്. ഏകദേശം 45,000 തൊഴിലാളികൾ ഈ മേഖലയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നുണ്ട്. ഇവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഈ പാക്കേജ് ഉപകാരപ്പെടും. ജില്ലയിൽ പീരുമേട്ടിൽ ഇപ്പോഴും പൂട്ടിയ തോട്ടങ്ങൾ തുറക്കാൻ കഴിഞ്ഞിട്ടില്ല. ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഉപജീവനത്തിനുള്ള കൂലിപോലും ലഭിക്കാതെ പട്ടിണിയിലാണ്. വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താതെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണ്. വർഷങ്ങളായി ജോലിചെയ്ത തൊഴിലാളികളുടെ ഗ്രാറ്റ്വിറ്റിയും ശമ്പളകുടിശ്ശികയുമടക്കം ആനുകൂല്യം മുടങ്ങിക്കിടക്കുകയാണ്. ഈ സാഹചര്യത്തിൽ നിർബന്ധമായും കേരളത്തെ പാക്കേജിൽ ഉൾപ്പെടുത്തണമെന്ന്​ ആവശ്യപ്പെട്ടാണ് എം.പി കത്ത്​ നൽകിയത്. യൂനിറ്റി മാർച്ച്​ തൂക്കുപാലത്ത്​ തൂക്കുപാലം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപവത്​കരണ ദിനമായ ഫെബ്രുവരി 17ന് ജില്ലയില്‍ നടക്കുന്ന യൂനിറ്റി മാര്‍ച്ചി​ൻെറയും റാലിയുടെയും മുന്നോടിയായി സ്വാഗതസംഘം രൂപവത്​കരിച്ചു. വൈകീട്ട് 4.30ന് തൂക്കുപാലം ടൗണിലാണ് യൂനിറ്റി മാര്‍ച്ച് നടക്കുക. സ്വാഗതസംഘം ജനറല്‍ കണ്‍വീനറായി അബ്​ദുൽ മജീദിനെയും കൺവീനറായി എം.കെ. ബഷീറിനെയും വിവിധ വകുപ്പുകളുടെ ചുമതലക്കാരായി റഷീദ് കാസിമി, ഷാനവാസ് ബക്കർ, യൂനുസ്, ഷറഫുദ്ദീൻ, സലാഹുദ്ദീൻ, അഫ്സൽ ‍എന്നിവരെയും തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story