Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2021 5:28 AM IST Updated On
date_range 3 Feb 2021 5:28 AM ISTമികച്ച പി.ടി.എക്കുള്ള അവാർഡ് കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്
text_fieldsbookmark_border
നെടുങ്കണ്ടം: ജില്ലയിലെ ലഭിച്ചു. ജില്ലയിൽ ഏറ്റവുമധികം വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ വിദ്യാലയത്തിൽ 2018-19, 2019-20 അധ്യയന വർഷങ്ങളിൽ നടത്തിയ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് അവാർഡ്. പാമ്പാടുംപാറ, കരുണാപുരം, നെടുങ്കണ്ടം പഞ്ചായത്തുകൾ ഈ വിദ്യാലയത്തിൻെറ ഫീഡിങ് മേഖലയായതിനാൽ പി.ടി.എ ഈ പഞ്ചായത്തുകളിൽ 20 പ്രാദേശിക പി.ടി.എകൾ രൂപവത്കരിച്ച് വിദ്യാർഥികൾക്ക് പഠനകേന്ദ്രങ്ങൾ ഒരുക്കുകയും ഭവനസന്ദർശനങ്ങൾ നടത്തിയും മുന്നൂറോളം കുട്ടികളെ അധികമായി വിദ്യാലയത്തിലെത്തിച്ചു. കൂടാതെ ശുചിത്വകാര്യത്തിലും സ്കൂൾ സൗന്ദര്യവത്കരണം, കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യസംരക്ഷണത്തിന് നടത്തിയ പ്രവർത്തനങ്ങൾ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ, ദരിദ്രർ, രോഗികൾ എന്നിവർക്ക് നടത്തിയ പ്രത്യേക പരിപാടികൾ, കെട്ടിടങ്ങൾ, ഫർണിച്ചറുകൾ, പഠനോപകരണങ്ങൾ, സ്കൂൾ വാഹനങ്ങൾ, പാർക്ക്, ജൈവ വൈവിധ്യ ഉദ്യാന നിർമാണങ്ങൾ തുടങ്ങിയ വ്യത്യസ്തങ്ങളായ പ്രവർത്തന മികവുകളാണ് അവാർഡ് നിർണയസമിതി പരിഗണിച്ചത്. 1956 ജൂലൈ 17ന് കെ.ഇ. മാമ്മൻ എന്ന ഏകാധ്യാപകൻെറ നേതൃത്വത്തിൽ എൽ.പി സ്കൂളായി ആരംഭിക്കുകയും 1958ലെ ഇ.എം.എസ് സർക്കാറിലെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി യു.പി സ്കൂളായി ഉയർത്തുകയും ചെയ്തു. 1960ൽ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള ഇതിനെ ഹൈസ്കൂളായി ഉയർത്തുകയും എൽ.പി വിഭാഗത്തെ വേർപെടുത്തുകയും ചെയ്തു. ആദ്യകാലത്ത് 3800ലധികം വിദ്യാർഥികൾ പഠിച്ചിരുന്ന ഈ സ്കൂളിൽ 2500ഓളം കുട്ടികൾ ഇപ്പോൾ പഠനം നടത്തിവരുന്നു. 1990ൽ നായനാർ സർക്കാറിൻെറ കാലത്ത് ഹൈസ്കൂൾ അപ്േഗ്രഡ് ചെയ്ത് ഹയർ സെക്കൻഡറി സ്കൂളായി ഉയർത്തി. വിദ്യാലയത്തിലെതന്നെ പൂർവവിദ്യാർഥികളായ ടി.എം. ജോൺ പി.ടി.എ പ്രസിഡൻറായും കെ.ആർ. ഉണ്ണികൃഷ്ണൻ നായർ ഹെഡ്മാസ്റ്ററായും സേവനം ചെയ്യുന്നു. 60,000 രൂപയും േട്രാഫിയും അടങ്ങുന്നതാണ് അവാർഡ്. ശനിയാഴ്ച സ്കൂളിൽ നടക്കുന്ന ഹൈടെക് മന്ദിരോദ്ഘാടന വേദിയിൽ വൈദ്യുതി മന്ത്രി എം.എം. മണി അവാർഡ് സമ്മാനിക്കും. തിരെക്കാഴിയാതെ ഹൈറേഞ്ചിലെ പൊതുസ്ഥലങ്ങൾ; കോവിഡ് ഉയരുന്നു അടിമാലി: കോവിഡ് ബാധിതരുടെ എണ്ണവും വ്യാപന നിരക്കും കൂടിയിട്ടും പരിശോധനകൾ കർശനമാക്കിയിട്ടും ഹൈറേഞ്ചിലെ പൊതുസ്ഥലങ്ങളിലെ തിരക്കിന് മാത്രം കുറവില്ല. വിനോദ സഞ്ചാരകേന്ദ്രങ്ങൾ, ടൗണുകൾ, ബിവറേജ്സ്, മാർക്കറ്റുകൾ, ബാങ്കുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് തിരക്കേറിയത്. അവധി ദിവസങ്ങളായ ശനി, ഞായർ ദിവസങ്ങളിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രോഗവ്യാപന നിരക്ക് ഇനിയുമുയരാൻ ഈ അശ്രദ്ധ കാരണമാകുമെന്നാണ് അധികൃതരുടെ ആശങ്ക. കഴിഞ്ഞ 10 ദിവസമായി ജില്ലയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നുനിൽക്കുകയാണ്. കോവിഡ് വ്യാപനം കൂടിയതോടെ പൊലീസും പരിശോധന കർശനമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ പരിശോധനക്കൊപ്പം ബോധവത്കരണമാണ് പൊലീസ് നടത്തുന്നത്. പൊതു ഇടങ്ങളിൽ അനൗൺസ്മൻെറും നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story