Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനോട്ടടിക്കാൻ...

നോട്ടടിക്കാൻ ഉപയോഗിക്കുന്ന ​െമഷീനും പേപ്പറും പിടിച്ചെടുത്തു

text_fields
bookmark_border
നെടുങ്കണ്ടം: അതിർത്തി ചെക്പോസ്​റ്റായ കമ്പംമെട്ടിൽ മൂന്നുലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവത്തിലെ റിമാൻഡ്​ പ്രതികളുമായി പൊലീസ്​ തമിഴ്നാട്ടിൽ നടത്തിയ തെളിവെടുപ്പിൽ നോട്ടടിക്കാൻ ഉപയോഗിക്കുന്ന മൂന്നരലക്ഷം രൂപയുടെ മെഷീനും അച്ചടിക്കാനുള്ള പേപ്പറും പിടിച്ചെടുത്തു. ആറംഗ സംഘത്തിലെ ചിന്നമന്നൂർ സ്വദേശി മഹാരാജ​ൻെറ വീട്ടിൽനിന്നുമാണ് ഇവ കണ്ടെടുത്തത്. പ്രതികളുമായി കഴിഞ്ഞ ശനിയാഴ്ച മുതൽ അന്വേഷണസംഘം തമിഴ്നാട്ടിലെ കോയമ്പത്തൂർ, തേനി, വീരപാണ്ടി, ഉത്തമപാളയം, കുമളി, കമ്പം എന്നിവിടങ്ങളിൽ അന്വേഷണം നടത്തി. കള്ളനോട്ട് നിർമാണവും വിതരണവും തുടങ്ങിയിട്ട് രണ്ടുമാസം പിന്നിട്ടതായി ഇവർ പൊലീസിനോട് പറഞ്ഞു. കോയമ്പത്തൂരും കമ്പവും കേന്ദ്രീകരിച്ച് നോട്ട് വിതരണം നടത്താൻ ഏജൻറുമാരെ നിയോഗിച്ചിരുന്നതായും പ്രതികൾ വ്യക്തമാക്കി. അച്ചടിച്ച നോട്ട് വിതരണം ചെയ്ത ഏജൻറുമാരെ കേന്ദ്രീകരിച്ച്​ അന്വേഷണം തുടരുകയാണ്. മലയാളിയടക്കം ആറംഗ സംഘത്തെ അഞ്ചുദിവസത്തെ കസ്​റ്റഡി കാലാവധിക്കുശേഷം ​​ചൊവ്വാഴ്​ച തിരികെ കോടതിയിൽ ഹാജരാക്കും. TDL note machine ചിന്നമന്നൂർ മഹാരാജ​ൻെറ വീട്ടിൽനിന്ന്​ ക​െണ്ടടുത്ത നോട്ട് അച്ചടിക്കാൻ ഉപയോഗിച്ച മെഷീൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story