Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2021 5:30 AM IST Updated On
date_range 2 Feb 2021 5:30 AM ISTകൂടുതല്‍ വൈദ്യുതി ഉൽപാദിപ്പിക്കുക സര്‍ക്കാർ ലക്ഷ്യം -മന്ത്രി എം.എം. മണി
text_fieldsbookmark_border
കുമളി: കൂടുതല്‍ വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാറിൻെറ ലക്ഷ്യമെന്ന് മന്ത്രി എം.എം. മണി. സംസ്ഥാനവും വൈദ്യുതി ബോര്‍ഡും നിര്‍ണായകമായ വികസന കാലയളവിലൂടെയാണിപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാം വൈദ്യുതി പുനഃസ്ഥാപന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.എസ്. ബിജിമോള്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. മധ്യമേഖല ചീഫ് എൻജിനീയര്‍ ജയിംസ് എം.ഡേവിഡ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ.ഫിലിപ്, ഐ.ടി എച്ച്.ആര്‍.എം ഡയറക്ടര്‍ പി. കുമാരന്‍, ഡോ. വി. ശിവദാസന്‍, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം. നൗഷാദ്, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. ഉഷ, കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശാന്തി ഷാജിമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശമ്പള കമീഷന്‍ റിപ്പോര്‍ട്ടിലെ വിവേചനം; കൃഷി ഓഫിസര്‍മാര്‍ ധര്‍ണ നടത്തി തൊടുപുഴ: കാര്‍ഷിക ബിരുദം മറ്റ് പ്രഫഷനല്‍ കോഴ്‌സുകളെക്കാള്‍ താഴെയാണ് എന്ന നിഗമനത്തില്‍ കൃഷി ഓഫിസര്‍മാര്‍ക്ക് കുറഞ്ഞ പേ സ്‌കെയില്‍ ശിപാര്‍ശ ചെയ്ത ശമ്പള കമീഷന്‍ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് അസോസിയേഷന്‍ ഓഫ് അഗ്രികള്‍ച്ചറല്‍ ഓഫിസേഴ്‌സ് മിനി സിവില്‍ സ്‌റ്റേഷന് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. കമീഷന്‍ റിപ്പോര്‍ട്ടില്‍ പ്രഫഷനലുകളെ നാലായി തിരിച്ച് കൃഷി ഓഫിസര്‍മാര്‍ക്ക് ഒപ്പമുണ്ടായിരുന്ന ആയുര്‍വേദം, ഹോമിയോ, വെറ്ററിനറി ഡോക്ടര്‍മാര്‍ എന്നിവരെ എന്‍ജിനീയര്‍മാരുടെ സ്‌കെയിലിനൊപ്പം ഉയര്‍ത്തുകയും കൃഷി ഓഫിസര്‍മാര്‍ക്ക് കുറഞ്ഞ നിരക്ക് ശിപാർശ ചെയ്യുകയുമാണുണ്ടായിട്ടുള്ളത്. കാര്‍ഷിക ബിരുദധാരികള്‍ മെഡിക്കല്‍-എൻജിനീയറിങ് വിഭാഗത്തിന് തുല്യരാണ് എന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിൻെറ ലംഘനമാണിതെന്നും അപാകത പരിഹരിക്കണമെന്നും അസോ. ആവശ്യപ്പെട്ടു. ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ. സജിമോള്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ല പ്രസിഡൻറ് മാര്‍ട്ടിന്‍ തോമസ്, സെക്രട്ടറി ബിനുമോന്‍ കെ.കെ, ആനന്ദ് വിഷ്ണു പ്രകാശ്, സുജിതമോള്‍ സി.എസ് എന്നിവർ സംസാരിച്ചു. ചിത്രം- ശമ്പള കമീഷന്‍ റിപ്പോര്‍ട്ടിലെ വിവേചനത്തിനെതിരെ കൃഷി ഓഫിസർമാർ തൊടുപുഴ മിനി സിവിൽ സ്‌റ്റേഷന് മുന്നിൽ നടത്തിയ സമരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story