Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ലയിൽ ഗ്രാമകം...

ജില്ലയിൽ ഗ്രാമകം പദ്ധതിക്ക്​ തുടക്കം

text_fields
bookmark_border
* സാധാരണക്കാരായവരുടെ ആവശ്യങ്ങൾക്ക് മുഖ്യപരിഗണന തൊടുപുഴ: സാധാരണക്കാരായവരുടെ ആവശ്യങ്ങൾക്ക് മുഖ്യപരിഗണന നൽകുന്ന ദാരിദ്ര്യ ലഘൂകരണ പദ്ധതിയായ ഗ്രാമകം ജില്ലയിലും ആരംഭിച്ചു. കുടുംബശ്രീക്കാണ് പദ്ധതിയുടെ ചുമതല. ഓരോ നാടി​ൻെറയും സമ്പൂർണ വികസനം സാധ്യമാക്കാനുള്ള ഗ്രാമീണ ദാരിദ്ര്യ ലഘൂകരണമാണ് (വില്ലേജ് പോവർട്ടി റിഡക്​ഷൻ പ്ലാൻ- വി.പി.ആർ.പി) ലക്ഷ്യം. ഇതി​ൻെറ ഭാഗമായി എല്ലാ പഞ്ചായത്തിലും ഗ്രാമപഞ്ചായത്ത് വികസന പദ്ധതി (ജി.പി.ഡി.പി) തയാറാകും. ഇത് അടുത്ത സാമ്പത്തികവർഷത്തെ വികസന പദ്ധതിയുമായി യോജിപ്പിക്കും. പദ്ധതിയിലെ റിസോഴ്‌സ് പേഴ്‌സൺമാർക്കുള്ള സി.ഡി.എസ്- എ.ഡി.എസ് തലങ്ങളിലുള്ള പരിശീലനം പൂർത്തീകരിച്ചു. ഇതിന് ശേഷം പ്രത്യേക അയൽക്കൂട്ടം യോഗം ചേർന്ന് വി.പി.ആർ.പി തയാറാക്കി. എഡി.എസ് തലത്തിൽ ക്രോഡീകരിച്ചു വാർഡ്തല പദ്ധതിയും തുടർന്ന് ഈ പദ്ധതികൾ ക്രോഡീകരിച്ച് പഞ്ചായത്തുതല പദ്ധതിയും തയാറാക്കി. ശേഖരിച്ച വിവരങ്ങൾ പഞ്ചായത്തുകളുടെയും കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൻമാരുടെയും നേതൃത്വത്തിൽ പ്രശ്‌നപരിഹാരങ്ങളടങ്ങിയ ദാരിദ്ര്യ ലഘൂകരണ പദ്ധതി അവതരിപ്പിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. പുതുതായി സ്ഥാനമേറ്റെടുത്ത ജനപ്രതിനിധികളുടെ മുന്നിൽ ഏറ്റവും താഴേത്തട്ടിൽനിന്നുള്ള ആസൂത്രണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് തയാറാക്കിയ വി.പി.ആർ.പി അവതരിപ്പിക്കപ്പെടുമ്പോൾ ജനങ്ങൾക്ക് ആവശ്യമുള്ള പദ്ധതികൾ ഏതൊക്കെയെന്ന് തിരിച്ചറിയാൻ കഴിയും. പഞ്ചായത്തിൽ പദ്ധതിയുടെ നടത്തിപ്പ് വിജയകരമായാൽ രണ്ടാംഘട്ടത്തിൽ നഗരങ്ങളിൽ ആവിഷ്‌കരിക്കും. വാർഡ് തലത്തിൽ ഇതിനുള്ള നടപടി ആരംഭിക്കും. ഗ്രാമകത്തിൽ ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ട് സമർപ്പിക്കാം. കൃഷി, മൃഗ പരിപാലനം, ചെറുകിട സംരംഭം, വിപണനം തുടങ്ങിയവയിൽ വ്യക്തികൾക്കും കൂട്ടായ്മകൾക്കുമുള്ള ഉപജീവന പദ്ധതികൾ, പരിസ്ഥിതി പ്രശ്‌നങ്ങൾ, പരിസര മലിനീകരണം തുടങ്ങിയവക്ക്​ പരിഹാരമാകാവുന്ന സാമൂഹിക വികസന പദ്ധതികൾ, റോഡ്, കുടിവെള്ളം, ആരോഗ്യം തുടങ്ങി പൊതുസ്വത്തി​ൻെറയും പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണവും വികസനവും എല്ലാം പദ്ധതിയുടെ ഭാഗമായി വരും. നിരവധി സാധാരണക്കാർക്ക് ഗുണം ചെയ്യുന്നതാണ്​ പദ്ധതിയെന്ന്​ കുടുംബശ്രീ ജില്ല മിഷൻ അസി. കോഓഡിനേറ്റർ- ആർ. ബിനു പറഞ്ഞു​. നെയ്യശ്ശേരി പള്ളിയിൽ തിരുനാൾ നെയ്യശ്ശേരി: സൻെറ്​ സെബാസ്​റ്റ്യൻസ് പള്ളിയിൽ വി. സെബസ്ത്യാനോസി​ൻെറ തിരുനാൾ ഫെബ്രുവരി അഞ്ചുമുതൽ ഏഴുവരെ ആഘോഷിക്കുമെന്ന്​ വികാരി ഫാ. നിക്കോളാസ് മൂലശ്ശേരിൽ, കൈക്കാരന്മാരായ തങ്കച്ചൻ കാക്കനാട്ട്, ജോർജ് പടിഞ്ഞാറേക്കൂറ്റ് എന്നിവർ അറിയിച്ചു. തിരുനാളിന്​ ഒരുക്കമായി രാവിലെ ആറിനും വൈകീട്ട്​ 4.30നും വിശുദ്ധ കുർബാനയും നൊവേനയും ആരംഭിച്ചു. വെള്ളിയാഴ്ച വൈകീട്ട്​ 4.15ന്​ കൊടിയേറ്റ്. 4.30ന്​ ഫാ. സിറിയക് കോടമുള്ളിൽ വിശുദ്ധ കുർബാന അർപ്പിച്ച്​ സന്ദേശം നൽകും. ശനിയാഴ്ച വൈകീട്ട്​ 4.30ന്​ ഫാ. ആൻറണി പുത്തൻകുളം വിശുദ്ധ കുർബാന അർപ്പിച്ച്​ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം. ഞായറാഴ്ച രാവിലെ ആറിനും 7.30നും വിശുദ്ധ കുർബാന. തുടർന്ന് പ്രദക്ഷിണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story