Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2021 5:29 AM IST Updated On
date_range 2 Feb 2021 5:29 AM ISTഇരുപതേക്കർ പാലത്തിെൻറ കൈവരികൾ പുനർനിർമിക്കുന്നു
text_fieldsbookmark_border
ഇരുപതേക്കർ പാലത്തിൻെറ കൈവരികൾ പുനർനിർമിക്കുന്നു കട്ടപ്പന: കൈവരികൾ തകർന്ന കട്ടപ്പന ഇരുപതേക്കർ പാലത്തിൻെറ കൈവരികൾ പുനർനിർമിക്കുന്നു. കട്ടപ്പനയാറിന് കുറുകെയാണ് പാലം നിർമിച്ചിരിക്കുന്നത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിൻെറ ഫണ്ടിൽനിന്ന് നാലുലക്ഷം രൂപയാണ് നിർമാണ പ്രവർത്തനത്തിനുവേണ്ടി അനുവദിച്ചിരിക്കുന്നത്. പാലത്തിൻെറ കൈവരികൾ തകർന്നുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. രണ്ടുവർഷം മുമ്പ് ജീപ്പിടിച്ച് വാഹനത്തിൻെറ അവശേഷിച്ച കൈവരികളും തകർന്നു. കൈവരികൾ തകർന്നതിനാൽ നിരവധി അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. പാലത്തിൽനിന്ന് വാഹനങ്ങൾ കട്ടപ്പനയാറിൽ പതിച്ച് പല അപകടങ്ങളും ഉണ്ടായിട്ടുണ്ട്. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ പാലത്തിലൂടെ കടന്നുപോകുന്നത്. വീതി കുറവായതിനാൽ രണ്ട് വാഹനങ്ങൾ ഒരുമിച്ച് കടന്നുപോകുമ്പോൾ ആളുകൾക്ക് നടന്നുപോകാൻ കഴിയില്ല. കൈവരികൾ തകർന്നതിനാൽ കുട്ടികളടക്കമുള്ള ആളുകൾ പാലത്തിലൂടെ സഞ്ചരിക്കുമ്പോൾ നദിയിൽവീണ് അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വളരെ ഭയത്തോടെയാണ് കഴിഞ്ഞിരുന്നത്. പാലത്തിൻെറ കൈവരികൾ പുനർനിർമിക്കാൻ തുക വകയിരുത്തിയതോടെ വർഷങ്ങളായുള്ള പ്രദേശവാസികളുടെ ആഗ്രഹമാണ് സഫലമാകുന്നത്. പാലത്തിൻെറ കൈവരികൾ അതിവേഗം പൂർത്തിയാക്കി മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാനാണ് പി.ഡബ്ല്യു.ഡിയുടെ തീരുമാനം. പാലത്തിൻെറ കൈവരികൾ പൊളിച്ചുമാറ്റാൻ തുടങ്ങി. ഒരു മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ശ്രമം നടക്കുന്നത്. TDL KTPA IRUPATHEKKAR BRIDGE കട്ടപ്പന ഇരുപതേക്കർ പാലത്തിൻെറ കൈവരികൾ പൊളിച്ചുമാറ്റുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story