Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകേരളത്തെ അവഗണിച്ച...

കേരളത്തെ അവഗണിച്ച ബജറ്റ്​ -ഡീൻ കുര്യാക്കോസ് എം.പി

text_fields
bookmark_border
തൊടുപുഴ: തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്​ട്രീയ ലക്ഷ്യം​െവച്ച് പല പദ്ധതികളും പ്രഖ്യാപിച്ചെങ്കിലും കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ച ഒരു പ്രഖ്യാപനവും ഉണ്ടായില്ലെന്ന് ഡീൻ കുര്യാക്കോസ് എം.പി. പശ്ചിമബംഗാളിലെയും അസമിലെയും തേയില തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിനായി 1000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചപ്പോൾ കേരളത്തെ ഒഴിവാക്കിയത് പ്രതിഷേധകരമാണ്. ഇടുക്കിയിൽ തോട്ടം മേഖല കനത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയും പീരുമേട്ടിൽ തോട്ടങ്ങൾ ഇപ്പോഴും പൂട്ടിക്കിടക്കുകയുമാണ്. ഇത്തരം സാഹചര്യത്തിൽ പാക്കേജിൽനിന്ന്​ ഒഴിവാക്കപ്പെട്ടത് തികഞ്ഞ അവഗണനയാണ്. കേരളത്തെ കൂടി ഉൾപ്പെടുത്തണമെന്ന് പാർലമൻെറിൽ ആവശ്യപ്പെടുമെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി. ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗമായിട്ടുള്ള ടൂറിസം മേഖലക്കായി ഒരു ഉത്തേജന പാക്കേജ് പ്രതീക്ഷിച്ചെങ്കിലും യാതൊന്നും ലഭിച്ചില്ല. അങ്കമാലി-ശബരി ​െറയിൽവേക്കായി കേരളം പകുതി തുക ഭൂമിയേറ്റെടുക്കലിനായി നൽകാമെന്ന് തീരുമാനിച്ചിട്ടും ആ പദ്ധതിയെ സംബന്ധിച്ച് ഒരു പ്രഖ്യാപനവും ഉണ്ടാകാത്തതും പ്രതിഷേധകരമാണ്. കാർഷിക മേഖലയെ പുനരുദ്ധരിക്കുമെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്ന സർക്കാർ യഥാർഥ കൃഷിക്കാരനെതിരെയുള്ള യുദ്ധപ്രഖ്യാപനമായ മൂന്ന്​ കരിനിയമങ്ങൾ പിൻവലിക്കാതെയും കർഷകരുടെ കടങ്ങൾക്ക് ഒരു ഇളവുകൾ പ്രഖ്യാപിക്കാതെയും കർഷകരെ വഞ്ചിച്ചിരിക്കുകയുമാണെന്നും ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story