Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആലടി കുരിശുമല ശുദ്ധജല...

ആലടി കുരിശുമല ശുദ്ധജല പദ്ധതിക്ക് പുതുജീവൻ

text_fields
bookmark_border
കട്ടപ്പന: 21 വർഷം പിന്നിട്ട . പദ്ധതി പൂർത്തീകരണത്തിന് 16 കോടി കൂടി അനുവദിച്ചു. മൂന്ന് വില്ലേജുകളിലെ ഒരുലക്ഷത്തിലധികം ആളുകൾക്ക് നേട്ടമുണ്ടാകും. ആലടി കുരിശുമല ശുദ്ധജല പദ്ധതിയുടെ വൈദ്യുതീകരണ ജോലികൾക്കും പമ്പ്ഹൗസ് ഉൾ​െപ്പടെ സ്ഥാപിക്കാനുമാണ്​ തുക അനുവദിച്ചത്​. അയ്യപ്പൻകോവിൽ, കാഞ്ചിയാർ, കട്ടപ്പന വില്ലേജുകളുടെ പരിധിയിലെ ശുദ്ധജല ക്ഷാമത്തിന്​ പരിഹാരം കാണാൻ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയാണ് വീണ്ടും സജീവമാകുന്നത്. വൈദ്യുതീകരണ പ്രവർത്തനങ്ങൾക്ക് 1073 ലക്ഷവും പമ്പ്ഹൗസും മറ്റും സ്ഥാപിക്കാൻ 578.8 ലക്ഷവുമാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. തോണിത്തടിയിലും ആലടി മലമുകളിലുമായി രണ്ട്​ ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കും. കൂടാതെ കൽത്തൊട്ടി, നരിയമ്പാറ എന്നിവിടങ്ങളിൽ പമ്പ്ഹൗസുകളും നിർമിക്കും. ആലടി മലമുകളിൽ സബ് സ്‌റ്റേഷനും സ്ഥാപിക്കും. ഈ ജോലികളുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഫെബ്രുവരി പകുതിയോടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്നാണ് ജല അതോറിറ്റി പ്രോജക്ട് വിഭാഗത്തി​ൻെറ വിലയിരുത്തൽ. ജലലഭ്യതയുടെ കുറവ് പരിഹരിക്കാൻ 300 ലക്ഷം രൂപയുടെ മറ്റൊരു പ്രോജക്ടും തയാറാക്കിയിട്ടുണ്ട്. തോണിത്തടിയിൽ പെരിയാറിന് കുറുകെ ചെക്ക്ഡാം നിർമിച്ച് ജലലഭ്യത ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതിക്കും ഉടൻ അനുമതി ലഭിക്കുമെന്നാണ് വിലയിരുത്തൽ. അയ്യപ്പൻകോവിൽ, കാഞ്ചിയാർ, കട്ടപ്പന വില്ലേജുകളുടെ പരിധിയിലെ ഒരു ലക്ഷത്തിലധികം ഗുണഭോക്താക്കൾക്കാണ് പദ്ധതി വഴി നേട്ടമുണ്ടാകുക. TDL WATER PLANT ALADY ശുദ്ധജല വിതരണപദ്ധതിക്ക്​ ആലടി കുരിശുമലയിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ ട്രീറ്റ്മൻെറ്​ പ്ലാൻറ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story