Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2021 5:28 AM IST Updated On
date_range 1 Feb 2021 5:28 AM ISTമുട്ടത്തെ കുടിവെള്ളക്ഷാമം; എം.പിയുടെ നേതൃത്വത്തിൽ യോഗംചേർന്നു
text_fieldsbookmark_border
മുട്ടം: മുട്ടത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കണ്ടെത്താൻ ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേർന്നു. മുട്ടം പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ ജലവകുപ്പ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ ജോർജ്കുട്ടി, അസി. എൻജിനീയർ നവീൻ, വൈദ്യുതി വകുപ്പ് അസി. എൻജിനീയർ വിജയൻ, ഓവർസിയർ ജയൻ, മൂവാറ്റുപുഴ വാലി ഇറിഗേഷൻ എൻജിനീയർ എന്നിവർ ഉൾെപ്പടെ മുട്ടത്തെ മുഴുവൻ ജനപ്രതിനിധികളും പങ്കെടുത്തു. നിലവിലെ വാൽവ് ഓപറേറ്ററെ മാറ്റി നിയമിക്കാൻ യോഗത്തിൽ ധാരണയായി. പുതിയ മോട്ടർ വാങ്ങുന്നതിന് അടിയന്തര നടപടി സ്വീകരിക്കാനും തീരുമാനമായി. നിലവിൽ 90 കുതിരശക്തിയുള്ള ഒരു മോട്ടർ മാത്രമാണ് പ്രവർത്തിക്കുന്നത്. 75 കുതിരശക്തിയുള്ള മോട്ടർ രണ്ടുവർഷത്തിലധികമായി തകരാറിലാണ്. ഇതിന് പകരമാണ് പുതിയ മോട്ടർ വാങ്ങുക. നബാഡിൻെറ സഹായത്തോടെ മുട്ടം- കരിങ്കുന്നം-കുടയത്തൂർ സമ്പൂർണ കുടിവെള്ള പദ്ധതി എത്രയുംവേഗം യാഥാർഥ്യമാക്കുമെന്നും എം.പി ഉറപ്പുനൽകി. മുമ്പ് മുടങ്ങിപ്പോയ എൻ.ആർ.ഡി.ഡബ്ല്യു.പി പദ്ധതിതന്നെ വിപുലപ്പെടുത്തിയാണ് പുതിയത് രൂപവത്കരിക്കുന്നത്. നബാർഡിൻെറ സാമ്പത്തിക സഹായത്തിനായി കേരളത്തിൽനിന്ന് നിർദേശിച്ചിരിക്കുന്ന ഏക പദ്ധതി മുട്ടം -കരിങ്കുന്നം-കുടയത്തൂർ സമ്പൂർണ കുടിവെള്ള പദ്ധതി മാത്രമാണെന്നും എം.പി പറഞ്ഞു. പമ്പ് ഹൗസിന് സമീപത്തെ ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കുന്നതിനും ശുചീകരണ പ്ലാൻറിൽ മാലിന്യം വീഴാതിരിക്കാൻ വലകെട്ടുന്നതിന് സാമ്പത്തിക തടസ്സമുണ്ടെന്ന് ജലവകുപ്പ് അറിയിച്ചു. നിലവിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ സാധിക്കാത്തപക്ഷം ഒരാഴ്ചക്കുശേഷം വീണ്ടും യോഗം വിളിക്കുമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് ഷൈജ ജോമോൾ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.കെ. ബിജു, പഞ്ചായത്ത് വൈസ് പ്രസിഡൻറ് മാത്യു പാലംപറമ്പിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story