Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2021 5:28 AM IST Updated On
date_range 31 Jan 2021 5:28 AM ISTകോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; കൂടുതൽ സൗകര്യമൊരുക്കി ആരോഗ്യവകുപ്പ്
text_fieldsbookmark_border
ചെറുതോണി: കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ജില്ല ആയുർവേദ ആശുപത്രിയുടെ പേ വാർഡ് പ്രവർത്തിക്കുന്ന കെട്ടിടം ഏറ്റെടുത്ത് ചികിത്സ കേന്ദ്രം ആരംഭിക്കാനുള്ള നടപടി ആരോഗ്യ വകുപ്പ് ആരംഭിച്ചു. ആകെയുള്ള കിടക്കകളിൽ പകുതി നിറഞ്ഞുകഴിയുമ്പോൾതന്നെ അടുത്ത കെട്ടിടം തയാറാക്കി സൗകര്യമൊരുക്കാൻ തുടക്കം കുറിക്കണമെന്നാണ് സർക്കാർ നിർദേശം. ജില്ല ആസ്ഥാന പഞ്ചായത്തായ വാഴത്തോപ്പാണ് പുതിയ കെട്ടിടം സജജമാക്കി ആരോഗ്യ വകുപ്പിന് കൈമാറേണ്ടത്. പഴയ ജില്ല ആശുപത്രി ബ്ലോക്കിൽ പ്രവർത്തിക്കുന്ന കോവിഡ് സൻെററിൽ 80 രോഗികൾ ഇപ്പോൾ ചികിത്സയിലുണ്ട്. തൊട്ടടുത്തുള്ള അക്കാദമിക് ബ്ലോക്കിലെ സെക്കൻഡ് ലെവൽ ട്രീറ്റ്മൻെറ് സൻെററിൽ 20 രോഗികളും ചികിത്സയിലുണ്ട്. അക്കാദമിക് ബ്ലോക്കിലെ ഒന്നാംനിലയിൽ 17 പേർ നിരീക്ഷണത്തിലുണ്ട്. ജില്ല ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടം ഏറ്റെടുക്കുന്നതോടെ 70 കിടക്കകൾ തയാറാക്കാൻ കഴിയും. മുട്ടുകാട് പാടശേഖരത്തെ വീണ്ടെടുക്കാൻ പദ്ധതിയുമായി സർക്കാർ അടിമാലി: ഹൈറേഞ്ചിൻെറ കുട്ടനാട് എന്നറിയപ്പെടുന്ന മുട്ടുകാട് പാടശേഖര വികസനത്തിന് വിവിധ വകുപ്പുകളുടെ സഹായ ഹസ്തം. പ്രളയകാലത്തെ വെള്ളപ്പൊക്കം തടയുന്നതിനും േവനൽകാലത്ത് വെള്ളം സംഭരിച്ച് കൃഷി വർധിപ്പിക്കുകയും ചെയ്യുന്ന വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. കൃഷിവകുപ്പ്, ജലസേചന വകുപ്പ്, മേജർ, മൈനർ ഇറിഗേഷൻ തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ കാലവർഷത്തിൽ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും മുട്ടുകാട് പാടശേഖരത്ത് വലിയ നാശമാണ് ഉണ്ടായത്. 2018ലും 2019ലുമുണ്ടായ പ്രളയത്തിലും നഷ്ടം നേരിട്ടതോടെ 50 ശതമാനം നെൽകൃഷി കുറഞ്ഞു. ഇത് മറികടക്കാനും കൃഷിയെ പഴരീതിയിലേക്ക് കൊണ്ടുവരാനുമാണ് സർക്കാർ പദ്ധതികൾ നടപ്പാക്കുന്നത്. കൃഷി പുനരുദ്ധാരണ പദ്ധതികൾക്കായി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ തുക അനുവദിച്ചിരുന്നു. സാങ്കേതിക പ്രശ്നത്താൽ ഇത് നടപ്പായില്ല. മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുേത്രസ്യ പൗലോസിൻെറ നേതൃത്വത്തിൽ പദ്ധതി തയാറാക്കി 50 ലക്ഷം രൂപ അനുവദിച്ചതോടെയാണ് മുട്ടുകാട് പാടശേഖര വികസനത്തിന് വേദിയാകുന്നത്. കൂടാതെ ജലസേചന വകുപ്പിൻെറ ഒരു കോടി രൂപയും അനുവദിച്ചു. മൈനർ ഇറിഗേഷൻ കട്ടപ്പന എക്സിക്യൂട്ടിവ് എൻജിനീയർ ബിനു ബേബി, മേജർ ഇറിഗേഷനിലെ പി. സുരേഷ്കുമാർ എന്നിവരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ പണം അനുവദിച്ചത്. പ്രളയകാലത്ത് ഇവിടം കൃഷിവകുപ്പ് അധികൃതർ സന്ദർശിക്കുകയും സർക്കാറിന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. പ്രതികൂല സാഹചര്യത്തിലും കൃഷി തുടരുന്ന കർഷകർക്ക് കൈത്താങ്ങാകുന്ന വിധത്തിലാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. കൊയ്ത്ത് കഴിഞ്ഞ പാടശേഖരത്തിൽ പുതിയ കൃഷി തുടങ്ങുന്നതിന് മുേമ്പ പദ്ധതി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. TDL SURVAY MUTTUKADU PADDY മുട്ടുകാട് പാടശേഖരത്തിൽ സർവേ നടത്തുന്ന ഉദ്യോഗസ്ഥർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story