Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാന്തല്ലൂരിലേക്കും...

കാന്തല്ലൂരിലേക്കും കെ.എസ്​.ആർ.ടി.സിയുടെ സൈറ്റ്​ സീയിങ്​ ബസ്​

text_fields
bookmark_border
തൊടുപുഴ: കെ.എസ്.ആർ.ടിസിയുടെ സൈറ്റ്സീയിങ് സർവിസ് കാന്തല്ലൂരിലേക്കും. ഞായറാഴ്​ച സർവിസിന്​ തുടക്കം കുറിക്കാനാണ്​ ഒരുക്കം. മാട്ടുപ്പെട്ടി, കുണ്ടള, ടോപ്‌സ്​റ്റേഷൻ റൂട്ടിൽ സൈറ്റ്സീയിങ് ബസ് ഓടിത്തുടങ്ങിയിരുന്നു. ഇതു വിജയമായതോടെയാണ് മൂന്നാറിൽ നിന്ന് 65 കിലോമീറ്റർ ദൂരെ കാന്തല്ലൂരിലേക്കും സർവിസ് തുടങ്ങുന്നത്. മൂന്നാർ ഡിപ്പോയിൽനിന്ന് രാവിലെ 9.30 നു പുറപ്പെട്ട് ലക്കം വെള്ളച്ചാട്ടം, മറയൂർ ചന്ദനക്കാടുകൾ, മുനിയറകൾ, കാന്തല്ലൂരിലെ പഴം- പച്ചക്കറിത്തോട്ടങ്ങൾ എന്നിവ കാണാൻ സൗകര്യമൊരുക്കി വൈകിട്ട് 5നു മടങ്ങിയെത്തും വിധമാണ് ഈ സർവിസ് ക്രമീകരിച്ചിരിക്കുക. ഒരാൾക്ക് 300 രൂപയാണ് നിരക്ക്. മൂന്നാർ-ടോപ്‌സ്​റ്റേഷൻ റൂട്ടിൽ ഓടുന്ന ബസിന് ഇതുവരെ 2,61,300 രൂപ വരുമാനം ഉണ്ടാക്കാനായി. 250 രൂപയാണ് ഈ റൂട്ടിൽ ഒരാൾക്ക് ടിക്കറ്റ്​ നിരക്ക്​. പഴയ മൂന്നാർ ഡിപ്പോയിൽനിന്ന്‌ രാവിലെ ഒൻപതിനാണ്​ ടോപ് സ്​റ്റേഷനിലേക്ക്​ സർവിസ്​. ടീ മ്യൂസിയം, റോസ് ഗാർഡൻ, ഫോട്ടോ പോയൻറ്​, മാട്ടുപ്പട്ടി, എക്കോ പോയൻറ്​, കുണ്ടള വഴി ടോപ് സ്​റ്റേഷനിലെത്തി മടങ്ങും. എല്ലായിടങ്ങളിലും സഞ്ചാരികൾക്ക് ചുറ്റിക്കാണുന്നതിന്​ സമയം അനുവദിക്കുന്നുണ്ട്​. കെ.എസ്.ആർ.ടി.സി ബസിൽ 100 രൂപ നിരക്കിൽ വിനോദ സഞ്ചാരികൾക്ക് താമസിക്കുന്നതിനുള്ള സ്ലീപ്പർ കോച്ച് സംവിധാനം ആരംഭിച്ചതും വിജയമാണെന്ന്​ ഡിപ്പോ അധികൃതർ പറഞ്ഞു. മൂന്ന്‌ ബസുകളിലായി 48 പേർക്ക് താമസിക്കാവുന്ന സംവിധാനമാണ് ഡിപ്പോയിലുള്ളത്. മറ്റ്​ സുഗന്ധവ്യജ്ഞനങ്ങൾക്ക്​ വിലയില്ല; പ്രതീക്ഷയായി ജാതിക്ക വിലയിൽ കുതിപ്പ്​ Leed pege 4 തൊടുപുഴ: ജാതിക്ക വിലയിൽ പ്രതീക്ഷയർപ്പിച്ച് ഹൈറേഞ്ചിലെ കർഷകർ. മുൻകാലങ്ങളെ അപേക്ഷിച്ച് ഇരട്ടി വിലയാണ്​ ജാതിക്കക്കും ജാതിപത്രിക്കും ഇപ്പോൾ ലഭിക്കുന്നത്. കുരുമുളകിനും ഗ്രാമ്പുവിനും ഉൾപ്പെടെ വിലയിടിഞ്ഞിരിക്കെ ജാതിക്കാക്ക്​ ലഭിക്കുന്ന ഉയർന്നവില കർഷകർക്ക്​ ആശ്വാസമാണ്​. കാർഷിക ഉൽപന്നങ്ങളിൽ ഏലക്ക ഒഴികെയുള്ളവക്ക്​ വിലയില്ലാത്ത പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. മുന്തിയ ഇനം ജാതിപത്രി ഒരു കിലോക്ക് നിലവിൽ രണ്ടായിരത്തിലേറെയാണ്​ വില. ജാതിക്കക്ക്​ 370-390 ഉം. ഇടക്ക്​ ഉയർന്ന വില ലഭിച്ചിരുന്ന ജാതിയുടെ വില പിന്നീട് കുത്തനെ കുറയുകയായിരുന്നു. പടിപടിയായി ഉയർന്നാണ് ഇപ്പോഴത്തെ മെച്ചപ്പെട്ട വിലയിലെത്തിയത്. ഈ വർഷം പെയ്‌ത തുടർച്ചയായ മഴമൂലം വിളവ് കുറവാണ്. ഉയർന്ന വില ലഭിക്കുന്നതിനാൽ ഈ കുറവ്​ പരിഹരിക്കാനാകുമെന്നാണ്​ കർഷകരുടെ പ്രതീക്ഷ. പ്രളയാനന്തരം ചില തോട്ടങ്ങളിൽ ജാതിമരങ്ങൾ ഉണങ്ങിപ്പോകുന്ന അവസ്ഥയുണ്ടായി. പ്രളയത്തെത്തുടർന്നുണ്ടായ കാലവർഷത്തിലും ധാരാളം മരങ്ങൾ നശിച്ചിരുന്നു. ഇപ്പോൾ ലഭിക്കുന്ന ഉയർന്നവില കൃഷിക്ക് കൂടുതൽ പരിഗണന നൽകാൻ ഹൈറേഞ്ച്​ കർഷകർക്ക് പ്രേരണയാണ്​. തരിശുഭൂമിയിൽപോലും കൃഷി ചെയ്യാൻ കഴിയുന്നതാണ് ജാതിച്ചെടികൾ. കടുത്ത വേനലിൽ ജലസേചനം നടത്താനുള്ള സൗകര്യം ഉണ്ടാകണമെന്ന്​ മാത്രം. വളവും കീടനാശിനികളുമൊന്നും കാര്യമായി പ്രയോഗിച്ചില്ലെങ്കിലും വിള ലഭിക്കുമെന്ന പ്രത്യേകതയാണ്​ ജാതി കൃഷി​യിലേക്ക്​ ധാരാളംപേരെ ആകർഷിക്കുന്നത്​. കുരുമുളകിനും കാപ്പിക്കും ഗ്രാമ്പുവിനുമൊന്നും വില കിട്ടുന്നില്ലെന്നതിൽ കർഷകർ കണ്ണീരിലാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story