Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആശുപത്രിയിൽ ഡോക്​ടർ...

ആശുപത്രിയിൽ ഡോക്​ടർ ജനപ്രതിനിധികളെ അപമാനിച്ചതായി പരാതി

text_fields
bookmark_border
അടിമാലി: താലൂക്ക്​ ആശുപത്രിയിൽ ഉച്ചക്കുശേഷം എക്സ്​റേ എടുക്കില്ലെന്ന പരാതി അന്വേഷിക്കാനെത്തിയ ജനപ്രതിനിധികളെ സീനിയർ ഡോക്ടറുടെ നേതൃത്വത്തിൽ അപമാനിച്ചതായി പരാതി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ കോയ അമ്പാട്ട് ഉൾപ്പെടെ ജനപ്രതിനിധികളെയാണ് സീനിയർ ഡോക്ടറുടെ നേതൃത്വത്തിൽ അപമാനിച്ചത്. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. എക്സറെ യൂനിറ്റിന് മുന്നിൽ ഉച്ചക്കുശേഷം എക്സ്​റേ എടുക്കുന്നില്ലെന്ന ബോർഡ് കണ്ട രോഗി വിവരം ജനപ്രതിനിധികളെ അറിയിച്ചു. വിവരം തിരക്കാൻ നാല് ജനപ്രതിനിധികൾ ആശുപത്രിയിലെത്തി. കാര്യം ബോധ്യപ്പെട്ട ഇവർ ഇവിടുത്തെ ലിഫ്​റ്റും പ്രവർത്തിക്കാത്തത്​ ചൂണ്ടിക്കാട്ടിപ്പോഴാണ്​ ആശുപത്രി സൂപ്രണ്ടി​ൻെറ അധികച്ചുമതല വഹിക്കുന്ന സീനിയർ ഡോക്ടർ തട്ടിക്കയറിയത്​. അപമര്യാദയായി സംസാരിക്കുകയും ചെയ്തു. ലിഫ്​റ്റി​ൻെറ പ്രവേശന കവാടം ചാക്കുകൊണ്ട് മൂടിക്കെട്ടിയിരിക്കുകയാണ്​. ഇവിടെ രണ്ട് ലിഫ്റ്റും പ്രവർത്തിക്കുന്നതായാണ്​ കഴിഞ്ഞദിവസം വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി. ഇത്​ സൂചിപ്പിച്ചപ്പോഴായിരുന്നു ഡോക്​ടർ പ്രകോപിതനായതെന്ന്​ ജനപ്രതിനിധികൾ പറഞ്ഞു.'ജനപ്രതിനിധികൾ ബ്ലോക്ക് ഭരിച്ചാൽ മതി, ആശുപത്രി ഭരണം ഞാനാണ് നടത്തുന്നതെന്നായിരുന്നു ഡോക്ടറുടെ മറുപടി'യ​െ​ത്ര. ഡോക്ടറും ജനപ്രതിനിധികളും തമ്മിൽ ഏറെനേരം വാക്കേറ്റവുമുണ്ടായി. ഡോക്ടർക്കെതിരെ ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റിക്ക്​ നടപടി ശിപാർശ ​െചയ്യു​െമന്ന്​ കോയ അമ്പാട്ട്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story