Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2021 5:28 AM IST Updated On
date_range 31 Jan 2021 5:28 AM ISTപരാതി പരിഹാര അദാലത്: സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsbookmark_border
ഇടുക്കി: ഉടുമ്പന്‍ചോല, പീരുമേട് താലൂക്ക്തല സാന്ത്വന സ്പര്‍ശം അദാലത് 15ന് നെടുങ്കണ്ടം മിനി സിവില്‍ സ്‌റ്റേഷനില്‍ നടക്കും. അദാലത്തിന് മുന്നോടിയായി സ്വാഗതസംഘം രൂപവത്കരിച്ചു. ഉടുമ്പന്‍ചോല എല്‍.ആര്‍ തഹസില്‍ദാര്‍ കെ.എസ്. ജോസഫിൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. കുഞ്ഞിനെ സ്വാഗതസംഘം ചെയര്‍മാനായി തെരഞ്ഞെടുത്തു. ഉടുമ്പന്‍ചോല താലൂക്ക് പരിധിയിലെ നെടുങ്കണ്ടം, പാമ്പാടുംപാറ, ഇരട്ടയാര്‍, കരുണാപുരം, വണ്ടന്മേട്, ചക്കുപള്ളം, ഉടുമ്പന്‍ചോല, സേനാപതി, രാജക്കാട്, രാജകുമാരി, ബൈസണ്‍വാലി, ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡൻറുമാരെ കമ്മിറ്റി അംഗങ്ങളായും ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജുകുര്യനെ കണ്‍വീനറായും തെരഞ്ഞെടുത്തു. ചിത്രംTDL102 ഉടുമ്പന്‍ചോല താലൂക്കില്‍ ചേര്‍ന്ന സാന്ത്വന സ്പര്‍ശം അദാലത് സ്വാഗതസംഘ രൂപവത്കരണ യോഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story