Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബാലസൗഹൃദ കേരളം പദ്ധതി;...

ബാലസൗഹൃദ കേരളം പദ്ധതി; ജില്ലതല പ്രവർത്തനങ്ങൾക്ക്​ നാളെ തുടക്കം

text_fields
bookmark_border
തൊടുപുഴ: ബാലസൗഹൃദ കേരളം പദ്ധതിയുടെ ജില്ലതല പ്രവർത്തനങ്ങൾക്ക്​ തുടക്കമാകുന്നു. ബാലസൗഹൃദ കേരളം യാ​ഥാർഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പുവരുത്തുക, പഞ്ചായത്ത്​-വാർഡുതലത്തിലുള്ള ബോധവത്​കരണം, ശിശുസംരക്ഷണ സമിതികളുടെ ശാക്തീകരണം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലതല ഉദ്​ഘാടനം ഉടുമ്പന്നൂർ പഞ്ചായത്തിലെ റോസ്​ കൾച്ചറൽ ​െസൻററിൽ ഫെബ്രുവരി ഒന്നിന്​ മന്ത്രി എം.എം. മണി നിർവഹിക്കും. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ചെയർപേഴ്​സൻ കെ.വി. മനോജ്​കുമാർ അധ്യക്ഷതവഹിക്കും. ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ ജിജി കെ.ഫിലിപ്​ മുഖ്യപ്രഭാഷണം നടത്തും. പ്രദേശിക പ്രതിഭ കേന്ദ്രം ഉദ്ഘാടനം നെടുങ്കണ്ടം: സമഗ്രശിക്ഷ കേരള നെടുങ്കണ്ടം ബി.ആർ.സി നേതൃത്വത്തിൽ പ്രദേശിക പ്രതിഭ കേന്ദ്രത്തിൻെറ ഉദ്ഘാടനം അമ്പതേക്കർ ജ്യോതിസ്​ ആർട്സ്​ ആൻഡ് സ്​പോർസ്​ ക്ലബിൽ നടന്നു. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പഠന സാഹചര്യം നൽകുന്നതിനും പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും അവസരം നൽകുന്ന വേദിയാണ് പ്രാദേശിക പ്രതിഭ കേന്ദ്രങ്ങൾ. കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിൻസി വാവച്ചൻ പ്രതിഭ കേന്ദ്രത്തിൻെറ ഉദ്ഘാടനം നിർവഹിച്ചു. നെടുങ്കണ്ടം ബി.ആർ.സിയിലെ ബി.പി.സി തോമസ്​ ജോസഫ് അധ്യക്ഷതവഹിച്ചു. കരുണാപുരം ഗ്രാമപഞ്ചായത്ത്​ അംഗങ്ങളായ സതി അനിൽകുമാർ, ലത ഗോപകുമാർ എന്നിവർ പങ്കെടുത്തു. താൽക്കാലിക ചുമതല നൽകി നെടുങ്കണ്ടം: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറിൻെറ താൽക്കാലിക ചുമതല ഡി.സി.സി ജനറൽ സെക്രട്ടറി സി.എസ്​. യശോധരന് നൽകിയതായി ഡി.സി.സി പ്രസിഡൻറ് അഡ്വ. ഇബ്രാഹീംകുട്ടി കല്ലാർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story