Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2021 5:29 AM IST Updated On
date_range 30 Jan 2021 5:29 AM ISTതിരക്കുവന്നപ്പോൾ തൊടുപുഴയിൽ കെ.എസ്.ആർ.ടി.സി സർവിസ് മുടങ്ങുന്നു
text_fieldsbookmark_border
* പ്രശ്നം കണ്ടക്ടർ ക്ഷാമെമന്ന് അധികൃതർ തൊടുപുഴ: കോവിഡ് കാലമാണെങ്കിലും യാത്രക്കാരുടെ എണ്ണം കൂടുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസ് സർവിസ് മുടങ്ങുന്നു. കണ്ടക്ടർമാരുടെ ക്ഷാമമാണ് സർവിസ് മുടക്കത്തിന് കാരണം. ആവശ്യത്തിലേറെ ഡ്രൈവർമാരാണ് തൊടുപുഴ ഡിപ്പോയിലുള്ളത്. എന്നാൽ, കണ്ടക്ടർമാരെ ഇവിടേക്ക് നിയമിക്കാൻ അധികൃതർ തയാറാകുന്നില്ല. ഇതോടെയാണ് നിലവിൽ ആരംഭിച്ച സർവിസുകൾ പോലും കൃത്യമായി ഓടിക്കാൻ കഴിയാതെ പ്രതിസന്ധിയിലായത്. അധികമുള്ള ഡ്രൈവർമാർ ഒപ്പിട്ടശേഷം വെറുതേ ഇരിക്കുമ്പോൾ കണ്ടക്ടർമാർ ഇല്ലാത്തതിനാൽ ബസുകൾ വിശ്രമിക്കേണ്ട സ്ഥിതിയാണ്. 120 ഡ്രൈവർമാരാണ് ഇവിടെയുള്ളത്. ഓപറേറ്റ് െചയ്യുന്ന സർവിസുകളുടെ എണ്ണം പരിഗണിച്ചാൽ ഇതിൽ 70 പേർ അധികമാണ്. കണ്ടക്ടർമാരാകട്ടെ 50 താഴെ പേരാണുള്ളത്. ബസുകൾ ഉണ്ടെങ്കിലും കണ്ടക്ടർക്ഷാമത്തെ തുടർന്ന് പഴയ സർവിസുകൾ പകുതിയോളം പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് പ്രധാനമായും ഗ്രാമീണ റൂട്ടുകളിൽ ഉണ്ടായിരുന്ന ഓർഡിനറി സർവിസുകൾ അടക്കമാണ്. നേരത്തേ കണ്ടക്ടർമാരുടെ കുറവ് പരിഹരിക്കാൻ എം പാനൽ ആയി ഉദ്യോഗാർഥികളെ നിയോഗിച്ചിരുന്നു. എന്നാൽ, എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടതോടെയാണ് കണ്ടക്ടർ ക്ഷാമം രൂക്ഷമായത്. മറ്റ് ചില ഡിപ്പോകളിൽ ആവശ്യത്തിൽ കൂടുതൽ കണ്ടക്ടർമാർ ഉണ്ടെങ്കിലും ഇവരെ ആവശ്യമുള്ള ഡിപ്പോകളിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആരോപണമുണ്ട്. സ്വകാര്യ ബസുകൾ 90 ശതമാനവും സർവിസ് പുനരാരംഭിച്ചെങ്കിലും കണ്ടക്ടർമാർ ഇല്ലെന്ന പേരിൽ ഒട്ടേറെ സർവിസുകൾ മുടക്കുന്ന കെ.എസ്.ആർ.ടി.സിയുടെ നടപടി യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story