Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകട്ടപ്പന സ്കൂൾ കവല...

കട്ടപ്പന സ്കൂൾ കവല പമ്പ് ഹൗസ് അടച്ചുപൂട്ടിയിട്ട് നാലുമാസം

text_fields
bookmark_border
കട്ടപ്പന: വാട്ടർ അതോറിറ്റിയുടെ ആദ്യകാല കുടിവെള്ള പദ്ധതിയായ സ്കൂൾ കവല പമ്പ് ഹൗസ് അടച്ചുപൂട്ടിയിട്ട് നാലുമാസം. 1973ൽ ആരംഭിച്ച പദ്ധതിയാണ് വാട്ടർ അതോറിറ്റിയുടെ അനാസ്ഥയിൽ പ്രവർത്തനരഹിതമായത്. 300 കുടുംബങ്ങൾ കുടിവെള്ളത്തിനായി ഈ പദ്ധതിയെയാണ് ആശ്രയിക്കുന്നത്. കട്ടപ്പനയിൽ സ്കൂൾ കവല പമ്പ് ഹൗസിലും പ്രിൻറ്​ കോസ് പടിക്കലും രണ്ട് കുഴൽകിണറുകളാണ് വാട്ടർ അതോറിറ്റിക്കുള്ളത്. ഇതിൽ പ്രിൻറ്​കോസ്​​ പടിക്കലെ മോട്ടർ മിക്കവാറും പ്രവർത്തനരഹിതമാണ്. ഈ മോട്ടോർ നന്നാക്കുന്നതിനുപകരം സ്കൂൾ കവല പമ്പ് ഹൗസിലെ മോട്ടോർ അഴിച്ചെടുത്ത് ഇവിടെ സ്ഥാപിച്ചു. ഇതോടെ പമ്പ് ഹൗസിൽനിന്നുള്ള പമ്പിങ് നിലക്കുകയും നാലുമാസമായി അടഞ്ഞുകിടക്കുകയുമാണ്. ഈ മേഖലയിൽ പല വീടുകളിലും ആഴ്​ചകളായി കുടിവെള്ളം മുടങ്ങിയ സ്ഥിതിയാണ്​. ഒരുവർഷം മുമ്പ് വാട്ടർ അതോറിറ്റിയുടെ കുഴൽക്കിണർ വറ്റിയപ്പോൾ നഗരസഭ പ്രത്യക തുക മാറ്റിെവച്ച് പുതിയ കുഴൽക്കിണർ നിർമിച്ചാണ് പ്രശ്​നം പരിഹരിച്ചത്. പല പരാതികളും ഉണ്ടായിട്ടും വാട്ടർ അതോറിറ്റി പമ്പ് ഹൗസ് തുറന്ന് കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുന്നി​െല്ലന്ന പരാതിയും ഉയരുന്നുണ്ട്. വാട്ടർ അതോറിറ്റിയുടെ കെടുകാര്യസ്ഥത അവസാനിപ്പിച്ച് ജനങ്ങളുടെ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കണ്ടി​െല്ലങ്കിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിക്കുമെന്ന് കൗൺസിലർ സോണിയ ജെയ്ബി പറഞ്ഞു. ഫോട്ടോ ​TDL pumb house വാട്ടർ അതോറിറ്റിയുടെ സ്കൂൾ കവലയിലെ പമ്പ് ഹൗസ് അടച്ചുപൂട്ടിയ നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story