Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവരയാടുകളുടെ...

വരയാടുകളുടെ പ്രജനനകാലം; ഇരവികുളം ദേശീയോദ്യാനം അടച്ചിടും

text_fields
bookmark_border
തൊടുപുഴ: ഫെബ്രുവരി ഒന്ന് മുതൽ രണ്ടുമാസത്തേക്ക് ഇരവികുളം ദേശീയോദ്യാനത്തിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനാലാണ് ഉദ്യാനവും വിനോദസഞ്ചാര കേന്ദ്രമായ രാജമലയും അടയ്ക്കുന്നത്. വരയാടുകൾക്ക് സുരക്ഷിതമായ പ്രജനനകാലം ഉറപ്പാക്കുന്നതിനും കുഞ്ഞുങ്ങൾക്ക് സന്ദർശക സാന്നിധ്യംകൊണ്ട് ഉണ്ടാകാവുന്ന ബുദ്ധിമുട്ടികൾ ഒഴുവാക്കുന്നതിനുമാണ് ഉദ്യാനം അടച്ചിടുന്നത്. പ്രജനനകാലത്തോട്​ അനുബന്ധിച്ച് കഴിഞ്ഞവർഷം ജനുവരി 20ന് അടച്ച ഉദ്യാനം കൊവിഡിനെ തുടർന്നുണ്ടായ ലോക്ഡൗൺ കാരണം ഏഴു മാസത്തിന് ശേഷം ആഗസ്​റ്റ്​ 19നാണ്​ തുറന്നത്. ലോക്​ഡൗൺ ഇളവുകളും അവധിക്കാലവും ആരംഭിച്ചതോടെ ഡിസംബർ, ജനുവരി മാസങ്ങളിലായി ദേശീയോദ്യാനത്തിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. ദിവസവും ശരാശരി 2000 സഞ്ചാരികൾ ഇപ്പോൾ ഇവിടെയെത്തുന്നുണ്ട്. ഏപ്രിൽ ആദ്യമാകും ഇനി ഉദ്യാനം സഞ്ചാരികൾക്ക് തുറന്നുനൽകുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story