Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസി.ഐ...

സി.ഐ അധിക്ഷേപിച്ചെന്ന്​ ആരോപിച്ച്​ ജീവനൊടുക്കാൻ ശ്രമം

text_fields
bookmark_border
നെടുങ്കണ്ടം: തർക്കം പരിഹരിക്കാൻ വണ്ടൻമേട് സ്​റ്റേഷനിലെത്തിയ പരാതിക്കാരൻ സി.ഐ അപമര്യാദയായി പെരുമാറിയെന്ന്​ ആരോപിച്ച്് ജീവനൊടുക്കാൻ ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ ഗൃഹനാഥൻ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചക്കുപള്ളം പഞ്ചായത്തിലെ പുതുമനമേട് സുൽത്താൻകട പാലക്കൽ സാബുവാണ് വിഷം കഴിച്ചശേഷം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. വണ്ടൻമേട് പൊലീസ്​ തന്നെ അധിക്ഷേപിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി ഇയാൾ ആരോപിച്ചു. കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ് സാബുവും ഭാര്യ സിനിയും ബുധനാഴ്ച വണ്ടന്മേട് പൊലീസ്​ സ്​റ്റേഷനിൽ എത്തിയത്. ചക്കുപള്ളം പഞ്ചായത്തിലെ പുതുമനമേട്ടിൽ കട്ടപ്പന ബ്ലോക്ക്​ പഞ്ചായത്ത് 25 വർഷം മുമ്പ് നിർമിച്ച കുളത്തിൽനിന്ന്​ വെള്ളമെടുക്കാൻ സാബുവിനെ അനുവദിക്കാത്തതാണ് പ്രശ്നത്തിനു കാരണം. ​ വെള്ളമെടുക്കുന്നതിനായി സാബുവും മറ്റ് ആറുപേരും ചേർന്ന് കുളത്തിനു സമീപം മോട്ടോർ സ്ഥാപിച്ചെങ്കിലും മോ​േട്ടാർ പുര ചിലർ താഴിട്ട് പൂട്ടിയതിനെതിരെ സാബു പൊലീസിനെ വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ പൊലീസ്​ സ്​റ്റേഷനിലേക്ക് വിളിപ്പിച്ചതിനെ തുടർന്നാണ് ബുധനാഴ്ച സ്​റ്റേഷനിലെത്തിയത്. എന്നാൽ പരാതിയിൽ കഴമ്പി​െല്ലന്നാണ് പൊലീസ്​ ഭാഷ്യം. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് സ്​റ്റേഷനിലേക്ക് വിളിച്ചുവരുത്തുക മാത്രമാണ് ചെയ്തതെന്നും കുടിവെള്ള പ്രശ്നം പഞ്ചായത്ത് അധികൃതരുമായി ചർച്ച ചെയ്ത് പരിഹരിക്കാൻ അറിയിച്ച് പറഞ്ഞയക്കുകയാണ്​ ഉണ്ടായതെന്നും വണ്ടൻമേട് സി.ഐ പറഞ്ഞു. പൊലീസ്​ അധിക്ഷേപിച്ചെന്ന ആരോപണം ശരിയ​െല്ലന്നും സി.ഐ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story