Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2021 5:28 AM IST Updated On
date_range 29 Jan 2021 5:29 AM ISTവികസന രംഗത്ത് ജില്ലയില്‍ കുതിച്ചുചാട്ടം : മന്ത്രി എം.എം. മണി
text_fieldsbookmark_border
ഇടുക്കി: വികസന രംഗത്ത് മികച്ച മുന്നേറ്റമാണ് ജില്ലക്കായി സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് മന്ത്രി എം.എം. മണി. നത്തുകല്ല് ശാന്തിഗ്രാം റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏഴു ചെയിന്‍ പ്രദേശത്ത് പട്ടയം കൊടുക്കേണ്ട നടപടികള്‍ ചെയ്തിട്ടുണ്ട്. കല്ലാര്‍കുട്ടി, പൊന്മുടി ഡാമിനോടനുബന്ധിച്ചു പട്ടയം ലഭിക്കാനുള്ളവര്‍ക്ക് ഫയല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഈ സര്‍ക്കാറിൻെറ കാലത്ത് എം.എല്‍.എ ഫണ്ടില്‍ നിന്ന് 276 ലക്ഷം രൂപ ഇരട്ടയാര്‍ പഞ്ചായത്തില്‍ മാത്രം ചെലവഴിച്ചിട്ടുണ്ട്. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡൻറ് ജിന്‍സണ്‍ വര്‍ക്കി അധ്യക്ഷത വഹിച്ചു. എൽ.ഇ.ഡി ബള്‍ബുകളുടെ വിതരണ ഉദ്ഘാടനം മന്ത്രി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോസുകുട്ടി കണ്ണമുണ്ടയിലിന് നല്‍കി നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ.ജി. സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലച്ചന്‍ വെള്ളക്കട, ഗ്രാമ പഞ്ചായത്ത് അംഗം ആനന്ത് സുനില്‍ കുമാര്‍, പി.ബി. ഷാജി തുടങ്ങി വിവിധ സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികള്‍ പങ്കെടുത്തു. ഫോട്ടോ: നത്തുകല്ല് ശാന്തിഗ്രാം റോഡ് ഉദ്ഘാടനം മന്ത്രി എം.എം. മണി നിര്‍വഹിക്കുന്നു ജില്ലയിൽ കോവിഡ് രോഗ ബാധിതർ 279 തൊടുപുഴ: വ്യാഴാഴ്ച മാത്രം ജില്ലയില്‍ 279 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 263 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഒരു ആരോഗ്യ പ്രവർത്തകനും ഇതര സംസ്ഥാനക്കാരായ ആറു പേർക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാതെ ഒൻപത് കേസുകളാണുള്ളത്. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 9 ആലക്കോട് 2 അറക്കുളം 6 അയ്യപ്പന്‍കോവില്‍ 9 ചക്കുപള്ളം 2 ചിന്നക്കനാൽ 1 ഇടവെട്ടി 1 ഏലപ്പാറ 1 ഇരട്ടയാർ 2 കഞ്ഞിക്കുഴി 10 കാമാക്ഷി 1 കാഞ്ചിയാര്‍ 6 കരിമണ്ണൂര്‍ 14 കരിങ്കുന്നം 1 കരുണാപുരം 13 കട്ടപ്പന 17 കോടിക്കുളം 1 കൊക്കയാർ 1 കൊന്നത്തടി 6 കുടയത്തൂര്‍ 4 കുമാരമംഗലം 4 കുമളി 14 മണക്കാട് 5 മറയൂർ 1 മരിയാപുരം 3 മൂന്നാർ 1 നെടുങ്കണ്ടം 35 പള്ളിവാസൽ 1 പാമ്പാടുംപാറ 24 പെരുവന്താനം 21 പുറപ്പുഴ 8 രാജാക്കാട് 4 രാജകുമാരി 1 സേനാപതി 2 തൊടുപുഴ 19 ഉടുമ്പഞ്ചോല 5 ഉടുമ്പന്നൂർ 2 ഉപ്പുതറ 1 വണ്ടിപ്പെരിയാര്‍ 4 വണ്ണപ്പുറം 8 വാത്തിക്കുടി 1 വാഴത്തോപ്പ് 2 വെള്ളത്തൂവൽ 3 വെള്ളിയാമറ്റം 3. ഉറവിടം വ്യക്തമല്ലാത്തവ: വെള്ളത്തൂവൽ സ്വദേശിനി (24). കുടയത്തൂർ സ്വദേശിനി (23) വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശി (36) നെടുങ്കണ്ടം സ്വദേശിനി (29) കുമാരമംഗലം സ്വദേശി (27) തൊടുപുഴ സ്വദേശി (45) രാജാക്കാട് സ്വദേശി (27) ഏലപ്പാറ സ്വദേശി (36) പെരുവന്താനം സ്വദേശി (32).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story