Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2021 5:28 AM IST Updated On
date_range 29 Jan 2021 5:28 AM ISTപ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ടു; ദുരിതാശ്വാസ തുകപോലും ലഭിക്കാതെ നാല് കുടുംബം
text_fieldsbookmark_border
കട്ടപ്പന: 2018ലെ പ്രളയത്തിൽ വീടുള്‍പ്പെടെ സകലതും നഷ്ടമായിട്ടും ദുരിതാശ്വാസ തുകപോലും ലഭിക്കാതെ നാല് കുടുംബം. ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന മുളകരമോട് സ്വദേശികളായ സന്തോഷ്, പേക്കാട് ജിജി ജോസഫ്, പാറക്കടവ് തവളപ്പാറ സ്വദേശി ഹരി, കുന്തളംപാറ സ്വദേശി മിനി രാധാകൃഷ്ണന്‍ എന്നിവരാണ് ഇപ്പോഴും സര്‍ക്കാറിൻെറ കനിവ് കാത്ത് വാടകവീട്ടില്‍ കഴിയുന്നത്. നഗരസഭ പരിധിയില്‍നിന്ന് കഴിഞ്ഞ പ്രളയത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നുപോയ അഞ്ച് കുടുംബത്തിനാണ് 10 ലക്ഷം രൂപയടങ്ങിയ ദുരിതാശ്വാസ സഹായം അനുവദിച്ചത്. എന്നാൽ, വർഷം മൂന്നായിട്ടും ഇവർക്ക് ഇതുവരെയും സഹായമോ വീടോ ലഭിച്ചില്ല. ഒരു ആയുസ്സിൻെറ പ്രയത്‌നമാണ് അന്ന് ഒരുനിമിഷംകൊണ്ട് മണ്‍കൂനയായി മാറിയത്. തലനാരിഴക്കാണ് സന്തോഷും കുടുംബവും വലിയ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. അന്നത്തെ മഴയും മണ്ണിടിച്ചിലിലും സന്തോഷിനും കുടുംബത്തിനും അവശേഷിച്ചത് വീടിൻെറ ഒരുഭാഗം മാത്രമാണ്. സംസ്ഥാന സര്‍ക്കാറിൻെറ പ്രളയ ദുരിതാശ്വാസ പദ്ധതിപ്രകാരം വീടുകള്‍ പൂര്‍ണമായും തകര്‍ന്നവര്‍ക്കുള്ള 10 ലക്ഷം രൂപ ഇവര്‍ക്ക് അനുവദിെച്ചങ്കിലും ഇപ്പോഴും സന്തോഷും കുടുംബവും ഉൾപ്പെടെ വീട് നഷ്ടപ്പെട്ട മറ്റുള്ള കുടുംബങ്ങളും വാടകവീട്ടിലാണ് അന്തിയുറങ്ങുന്നത്. ഇവർ താമസിച്ചിരുന്ന സ്ഥലത്ത് വീട് നിർമിക്കാൻ കഴിയില്ല. ദുരിതാശ്വാസ തുക വാങ്ങാൻ സര്‍ക്കാര്‍ ഓഫിസുകളിൽ കയറിയിറങ്ങിയെങ്കിലും ലഭിച്ചില്ല. തുക ലഭിക്കുന്നതില്‍ എന്താണ് തടസ്സം നേരിടുന്നതെന്ന് വ്യക്തമാകുന്നില്ലെന്നും ഇവര്‍ പറയുന്നു. ജിജി ജോസഫ്, ഹരി, മിനി രാധാകൃഷ്ണന്‍ എന്നിവരും വാടകക്ക് താമസിക്കുകയാണ്. എല്ലാവരും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്. അടുത്ത മഴക്കാലം ആരംഭിക്കുന്നതിന് മുെമ്പങ്കിലും സ്വന്തം വീട്ടിലേക്ക് മാറണമെന്ന ആഗ്രഹത്തിലാണ് ഇവര്‍. അതിന് സർക്കാറിൻെറ കനിവ് കാത്ത് കഴിയുകയാണിവർ. TDL SANTHOSHS HOUSE പ്രളയത്തിൽ തകർന്ന സന്തോഷിൻെറ വീടിൻെറ അവശേഷിച്ച ഭാഗം യൂത്ത്ഫ്രണ്ട്-എം പ്രവർത്തകർ രക്തദാനം നടത്തും തൊടുപുഴ: കെ.എം. മാണിയുടെ 88ാം ജന്മദിനാഘോഷത്തിൻെറ ഭാഗമായി യൂത്ത്ഫ്രണ്ട്-എം ജില്ല കമ്മിറ്റി നേതൃത്വത്തിൽ ശനിയാഴ്ച 88 യൂത്ത്ഫ്രണ്ട് പ്രവർത്തകർ രക്തദാനം നടത്തുന്നമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിെല അഞ്ച് സൻെററിലാണ് രക്തദാനം സംഘടിപ്പിച്ചിട്ടുള്ളത്. ഇടുക്കി ജില്ല ആശുപത്രി ബ്ലഡ് ബാങ്കിൽ നടക്കുന്ന രക്തദാന ക്യാമ്പ് ജില്ല പ്രസിഡൻറ് ഷിജോ തടത്തിൽ ഉദ്ഘാടനം ചെയ്യും. തൊടുപുഴ ഐ.എം.എയിൽ നടക്കുന്ന ചടങ്ങ് പാർട്ടി ഉന്നതാധികാര സമിതി അംഗം പ്രഫ. കെ.ഐ. ആൻറണിയും മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിൽ നടക്കുന്ന ചടങ്ങ് പാർട്ടി നിയോജക മണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറയും കട്ടപ്പന സൻെറ് ജോൺസ് ആശുപത്രിയിൽ നടക്കുന്ന ചടങ്ങ് പാർട്ടി ജില്ല പ്രസിഡൻറ് ജോസ് പാലത്തിനാലും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നടക്കുന്ന ചടങ്ങ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് കോഴിമലയും ഉദ്ഘാടനം ചെയ്യുമെന്ന് ജില്ല പ്രസിഡൻറ് അറിയിച്ചു. വാർത്തസമ്മേളനത്തിൽ ജോമി കുന്നപ്പിള്ളി, നൗഷാദ് മുക്കിൽ, റോയ്സൺ കുഴിഞ്ഞാലിൽ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story