Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൂന്നര കിലോ...

മൂന്നര കിലോ കഞ്ചാവുമായി അടിമാലി സ്വദേശി പിടിയിൽ

text_fields
bookmark_border
മറയൂർ: തമിഴ്നാട്ടിൽനിന്ന് എത്തിച്ച കഞ്ചാവുമായി അടിമാലി സ്വദേശി പിടിയിൽ. അടിമാലി പൊളിഞ്ഞപാലം തണ്ടേൽ വീട്ടിൽ ഷമീറിനെയാണ്​ (27) മറയൂർ എക്സൈസ് സംഘം പിടികൂടിയത്. ബുധനാഴ്​ച രാവിലെ മറയൂർ-കാന്തല്ലൂർ റോഡിൽ സഹായഗിരിക്ക്​ സമീപത്താണ് ഇയാൾ പിടിയിലായത്. തമിഴ്നാട്ടിൽനിന്ന്​ ഒരുകിലോ കഞ്ചാവിന് 30,000 രൂപ നിരക്കിൽ വാങ്ങി അതിർത്തി ചെക്ക്പോസ്​റ്റായ ചിന്നാർ വരെ വാഹനത്തിൽ എത്തുകയും അവിടെനിന്ന്​ വനത്തിലൂടെ ചെക്ക്​​പോസ്​റ്റുകൾ മറികടന്ന്​ ശേഷം മറ്റൊരു വാഹനത്തിൽ മറയൂരിൽ എത്തുകയായിരുന്നു. ബസ് കയറുന്നതിന്​ റോഡിലൂടെ നടക്കുന്നതിനിടെയാണ്​ എക്സൈസ് റേഞ്ച് ഓഫിസർ ടി. രഞ്ജിത്ത് കുമാർ, പ്രിവൻറിവ് ഓഫിസർ കെ.പി. ബിനുമോൻ, സി.ഇ.ഒമാരായ മനു, കെ.ടി. റോയിച്ചൻ, എ.എസ്. അനീഷ്‌ എന്നിവരുടെ നേതൃത്വത്തിലെ സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story