Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറിപ്പബ്ലിക്​ ദിന...

റിപ്പബ്ലിക്​ ദിന പരേഡിൽ ജസ്​വിൻ ജോസഫും; തങ്കമണി സ്​കൂളിന്​ അഭിമാന നിമിഷം

text_fields
bookmark_border
ചെറുതോണി: ഇന്ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ തങ്കമണി സൻെറ്​ തോമസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്​ പ്ലസ് ടു വിദ്യാർഥി ജസ്​വിൻ ജോസഫും പങ്കെടുക്കും. ഇന്ത്യയുടെ 72ാം റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നതിനായി കേരളത്തിൽനിന്നുള്ള 26 കാഡറ്റുക​േളാടൊപ്പമാണ് ഈ കൊച്ചു മിടുക്കനും പങ്കെടുക്കുന്നത്. ഇതി​ൻെറ മുന്നോടിയായി നവംബർ ആദ്യമാരംഭിച്ച പരിശീലന പരിപാടി ആദ്യത്തെ 30 ദിവസം കോഴിക്കോടും പിന്നെ ഡൽഹിയിലുമായിരുന്നു. ഇവിടെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയാണ്​ ഡൽഹിക്ക്​ തിരിച്ചത്. ബറ്റാലിയൻ കമാൻഡിങ്​ ഓഫിസർ കേണൽ എച്ച്. ഷുക്കൂർ, അഡ്മിനിസ്​ട്രേറ്റിവ്​ ഓഫിസർ കേണൽ പങ്കജ് പാണ്ഡെ, ട്രെയിനിങ്​ ജെ.സി.ഒ സുബേദാർ ഹർഷകുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ്​ പരിശീലനം പൂർത്തിയാക്കിയത്​. 2016 മുതൽ തുടർച്ചയായി മികച്ച എൻ.സി.സി യൂനിറ്റിനുള്ള അവാർഡ് നേടിക്കൊണ്ടിരിക്കുന്ന തങ്കമണി സൻെറ്​ തോമസ് സ്കൂളി​ൻെറ അഭിമാന ദിവസം കൂടിയാണിന്ന്​. ജസ്​വിൻ പരേഡിനിറങ്ങുന്നത് കാണാൻ കാത്തിരിക്കുകയാണ് തങ്കമണി സൻെറ്​ തോമസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാ. ജോൺ മുണ്ടക്കാട്ട്, പ്രിൻസിപ്പൽ ഫാ. ജയിംസ് പാലക്കാമറ്റം, വിദ്യാർഥികൾ, അധ്യാപകർ എന്നിവർ. തങ്കമണി, നീലിവയൽ പുത്തൂർ ജോസി​ൻെറയും ജൂലിയുടെയും മുന്നു മക്കളിൽ രണ്ടാമനാണ്​ ഈ കൊച്ചു മിടുക്കൻ. നെടുങ്കണ്ടം എൻ.സി.സി 33 ബറ്റാലിയ​ൻെറ കീഴിൽ സീനിയർ ഡിവിഷനിൽനിന്നാണ്​ ജസ്​വിൻ പങ്കെടുക്കുന്നത്​. TDL JESVIN JOSEPH ജസ്​വിൻ ജോസഫ് സി.പി. മാത്യുവിനെ അറസ്​റ്റ്​ ചെയ്​തത്​ ജനാധിപത്യവിരുദ്ധം കട്ടപ്പന: മുഖ്യമന്ത്രിക്ക് നിവേദനം നൽകാനെത്തിയ കെ.പി.സി.സി നിർവാഹക സമിതി അംഗം സി.പി. മാത്യുവിനെ ഒരുകാരണവും കൂടാതെ അറസ്​റ്റ്​ ചെയ്ത നടപടി ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് ഡി.സി.സി പ്രസിഡൻറ്​ അഡ്വ. ഇബ്രാഹീംകുട്ടി കല്ലാർ. പിണറായി വിജയ​ൻെറ ഏകാധിപത്യവും ധിക്കാരവുമാണ് ഈ നടപടിയിലൂടെ പ്രകടമാകുന്നത്. ഇത്തരത്തിലുള്ള ജനാധിപത്യവിരുദ്ധ പ്രവർത്തിക്കെതിരെ ജില്ലയിലുടനീളം ശക്തമായ പ്രതിഷേധ പരിപാടികൾക്ക് കോൺഗ്രസ്‌ പാർട്ടി നേതൃത്വം നൽകുമെന്നും സി.പി. മാത്യുവിനെതിരെ ചുമത്തിയിരിക്കുന്ന കള്ളക്കേസുകൾ പിൻവലിക്കണമെന്നും ഇബ്രാഹീംകുട്ടി കല്ലാർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story