Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎസ്.കെ.എസ്.എസ്.എഫ്...

എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക ഇന്ന്

text_fields
bookmark_border
തൊടുപുഴ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി നടത്തുന്ന മനുഷ്യ ജാലിക ​ചൊവ്വാഴ്​ച വൈകീട്ട് നാലിന്​ പട്ടയം കവലയിൽ നടക്കും. എസ്​.വൈ.എസ്​ ജില്ല പ്രസിഡൻറ്​ അബ്​ദുൽ കബീർ റഷാദി അധ്യക്ഷത വഹിക്കും. സമസ്ത ജില്ല ജനറൽ സെക്രട്ടറി അബ്​ദുൽ ജലീൽ ഫൈസി പ്രാർഥന നിർവഹിക്കും. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്​ സമ്മേളനം ഉദ്​ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡൻറ്​ ശിഹാബുദ്ദീൻ വാഫി ജാലിക പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. രാഷ്​ട്രസുരക്ഷക്ക്​ സൗഹൃദത്തി​ൻെറ കരുതൽ എന്ന പ്രമേയത്തിൽ ഷമീർ ഹുദവി ചാവക്കാട് മുഖ്യപ്രഭാഷണം നടത്തും. ജില്ല വർക്കിങ്​​ പ്രസിഡൻറ്​ ഷാനവാസ് ഷരീഫ് സ്വാഗതവും ജില്ല ട്രഷറർ ഹിലാൽ ഹൈതമി നന്ദിയും പറയും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story