Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2021 5:41 AM IST Updated On
date_range 26 Jan 2021 5:41 AM ISTകള്ളനോട്ടുമായി പിടിയിലായ ആറുപേരെ റിമാൻഡ് ചെയ്തു
text_fieldsbookmark_border
നെടുങ്കണ്ടം: അതിർത്തി ചെക്പോസ്റ്റിൽ മൂന്നുലക്ഷം രൂപയുടെ കള്ളനോട്ടുമായി പിടിയിലായ മലയാളിയടക്കമുള്ള ആറുപേരെ റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇവരെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും. കൂടുതൽ വിവരങ്ങൾക്കായി തമിഴ്നാട് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കള്ളനോട്ട് മാഫിയ സംഘത്തിലെ കണ്ണികളിൽ ചിലരാണ് പിടിയിലായ ആറംഗ സംഘമെന്നാണ് പൊലീസിൻെറ കണ്ടെത്തൽ. ഇവർ ആസൂത്രിതമായി കള്ളനോട്ട്് വ്യാപകമായി മാറിയെടുത്തോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്. പിടിയിലായവരിൽ അഞ്ചുപേർ തമിഴ്നാട് സ്വദേശികളും ഒരാൾ മലയാളിയുമാണ്. തമിഴ്നാട്ടിൽനിന്നും കള്ളനോട്ട് വിതരണം ചെയ്യാനെത്തുന്ന സംഘത്തെക്കുറിച്ച ഇടുക്കി നാർക്കോട്ടിക് ഡിവൈ.എസ്.പിക്ക്്്്്്് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ കഴിഞ്ഞ നാല് ദിവസമായി നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story