Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുല്ലപ്പെരിയാര്‍;...

മുല്ലപ്പെരിയാര്‍; യു.എന്‍ റിപ്പോര്‍ട്ട്‌ ഗൗരവമായി എടുക്കണം -കത്തോലിക്ക കോണ്‍ഗ്രസ്‌

text_fields
bookmark_border
തൊടുപുഴ: യു.എന്‍ സര്‍വകലാശാലയുടെ ഇൻസ്​റ്റിറ്റ്യൂട്ട്​ ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മൻെറ്​ ആന്‍ഡ്‌ ഹെല്‍ത്തി​ൻെറ റിപ്പോര്‍ട്ടി​ൻെറ അടിസ്ഥാനത്തില്‍ അപകടകരമായി നിലകൊള്ളുന്ന മുല്ലപ്പെരിയാര്‍ ഡാം പുതുക്കിപ്പണിയുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ കത്തോലിക്ക കോണ്‍ഗ്രസ്‌ ഗ്ലോബല്‍ പ്രസിഡൻറ്​ അഡ്വ. ബിജു പറയന്നിലം. നൂറിലധികം വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്​ ഘടനാപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഭൂകമ്പസാധ്യത പ്രദേശത്താണ്‌ സ്ഥിതിചെയ്യുന്നതെന്നുമാണ്‌ ഐക്യരാഷ്​ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. കേരളത്തിലെ 50 ലക്ഷത്തോളം ആളുകള്‍ക്കും ലക്ഷക്കണക്കിന്‌ പക്ഷിമൃഗാദികള്‍ക്കും കോടാനുകോടി രൂപയുടെ കൃഷിയിടങ്ങള്‍ക്കും നാശംവിതക്കാന്‍ ഇടയുള്ള മുല്ലപ്പെരിയാര്‍ ഡാം പ്രശ്‌നം നാളിതുവരെ പരിഹരിക്കാത്തത്‌ കേരളത്തി​ൻെറ രാഷ്​ട്രീയ ഭരണനേതൃത്വങ്ങളുടെ പരാജയമാണെന്നും ബിജു പറയന്നിലം ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story