Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാത്തിരിപ്പിന്​...

കാത്തിരിപ്പിന്​ വിരാമം; തുടങ്ങനാട്​ സ്​പൈസസ്​ പാർക്ക്​ യാഥാർഥ്യത്തിലേക്ക്​

text_fields
bookmark_border
തൊടുപുഴ: കാത്തിരിപ്പിനൊടുവിൽ മുട്ടം തുടങ്ങനാട് വ്യവസായ പ്ലോട്ടിലെ സ്പൈസസ് പാർക്കി​ൻെറ നിർമാണോദ്ഘാടനം ഫെബ്രുവരി ഒമ്പതിന് വൈകീട്ട് നാലിന് നടക്കും. ഏലം, ചുക്ക്, കുരുമുളക്, ജാതി, മഞ്ഞൾ, ഇഞ്ചി എന്നിങ്ങനെയുള്ള സുഗന്ധവ്യഞ്ജനങ്ങൾ കർഷകരിൽനിന്ന് സംഭരിച്ച് മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റുന്ന പദ്ധതിയാണ് തുടങ്ങനാട് സ്പൈസസ് പാർക്കിൽ വരുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത സംരംഭമായ പദ്ധതിക്ക് സംഭരണകേന്ദ്രം കട്ടപ്പനയിലും സംസ്കരണകേന്ദ്രം തുടങ്ങനാട്ടിലുമായിട്ടാണ് വിഭാവന ചെയ്തത്. തുടങ്ങനാട്ടിൽ 101 ഏക്കറും കട്ടപ്പനയിൽ 100 ഏക്കറും സ്ഥലമാണ് പദ്ധതിക്ക് ആവശ്യമായി വന്നതും. തുടങ്ങനാട്ടിൽ സ്വകാര്യ വ്യക്തികളിൽനിന്ന് ആദ്യം 16 ഏക്കറും അടുത്തനാളിൽ 20 ഏക്കറും ഉൾ​െപ്പടെ 36 ഏക്കർ മാത്രമാണ് ഏറ്റെടുക്കാൻ സാധിച്ചത്. ഇതിനിടയിൽ ഏറ്റെടുക്കുന്ന സ്ഥലത്തി​ൻെറ വില കുറഞ്ഞുപോയെന്ന കാരണത്താൽ സ്ഥല ഉടമകളിൽ ചിലർ കേസ് ഫയൽ ചെയ്തിരുന്നു. അടുത്തനാളിൽ അധികൃതരുമായി സ്ഥല ഉടമകൾ നടത്തിയ ചർച്ചയിൽ കേസ് പിൻവലിച്ചു. ഇതേതുടർന്നാണ് തീരുമാനം വേഗത്തിലായത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയവും സംസ്ഥാന വാണിജ്യ വ്യവസായ വകുപ്പും സംയുക്തമായിട്ടാണ് പദ്ധതി നടപ്പാക്കേണ്ടത്. വ്യവസായ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കിൽ പദ്ധതി ഏറെനാളായി ഫയലിൽ ഉറങ്ങി. പിന്നീട് നാളുകൾക്കുശേഷം വ്യവസായ വകുപ്പി​ൻെറ നിയന്ത്രണത്തിലുള്ള കിൻഫ്രക്ക്​ ചുമതല നൽകി. കിൻഫ്ര ഏറ്റെടുത്തതിനുശേഷം തുടർനടപടികൾക്ക്​ ഒച്ചിഴയും വേഗമായിരുന്നു. സ്വകാര്യവ്യക്തികളിൽനിന്ന് സ്ഥലം ഏറ്റെടുക്കാൻ കഴിയാതെവന്നതും പദ്ധതിക്ക്​ തടസ്സമായി. ഇനിയും കുറച്ചുപേരുടെ സ്ഥലങ്ങൾകൂടി ഏറ്റെടുക്കാനുണ്ട്​. ഇതുകൂടി എടുത്താലേ പദ്ധതി പൂർത്തിയാകുകയുള്ളൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story