Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2021 5:40 AM IST Updated On
date_range 26 Jan 2021 5:40 AM ISTകർഷക പ്രക്ഷോഭ ഐക്യദാർഢ്യ സദസ്സ്
text_fieldsbookmark_border
തൊടുപുഴ: കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും ഇന്നു നടക്കുന്ന ദേശീയ കിസാൻ പരേഡിൽ മുഴുവൻ ആളുകളും പങ്കാളികൾ ആകണമെന്നും അഭ്യർഥിച്ച് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ്) ഏഴല്ലൂർ ബ്രാഞ്ച് കമ്മിറ്റി നേതൃത്വത്തിൽ പെരുമ്പിള്ളിച്ചിറയിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. റെഡ് ഫ്ലാഗ് സംസ്ഥാന കമ്മിറ്റി അംഗം സച്ചിൻ കെ. ടോമി ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ല കമ്മിറ്റി അംഗം ടി.ജെ. ബേബി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ബാബു മഞ്ഞള്ളൂർ, ടി.യു.സി.ഐ ജില്ല സെക്രട്ടറി കെ.എ. സദാശിവൻ, എം.പി. മനു എന്നിവർ സംസാരിച്ചു. ഏഴല്ലൂർ ബ്രാഞ്ച് സെക്രട്ടറി ജോർജ് തണ്ടേൽ സ്വാഗതം പറഞ്ഞു. TDL1 RED FLAG ഡി.കെ.ടി.എഫ് ഏകദിന ഉപവാസം ചെറുതോണി: രാജ്യത്തിൻെറ ഫെഡറൽ സംവിധാനങ്ങളെ തച്ചുടയ്ക്കുന്ന പ്രവർത്തനങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് എ.ഐ.സി.സി അംഗം അഡ്വ. ഇ.എം. ആഗസ്തി. ഡി.കെ.ടി.എഫ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടന്ന ഏകദിന ഉപവാസ സമരത്തിൻെറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് അനിൽ ആനയ്ക്കനാട്ട് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം എ.പി. ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. എം.ഡി. അർജുനൻ, ജോസ് ഊരക്കാട്ട്, ബിജു നെടുംചേരി, റോയി കൊച്ചുപുര, സാജു കാഞ്ഞിരത്താംകുന്നേൽ, ജോഷി കന്യാകുഴി, പീറ്റർ സെബാസ്റ്റ്യൻ, ശശികല രാജു, സി.കെ. ജോയി, അനീഷ് പ്ലാശനാൽ, ഷിേൻറാ പൗലോസ്, കെ.എം. കുര്യാക്കോസ്, മോഹൻ തോമസ്, കെ. ഗോപി, സി.പി. സലീം, സൈമൺ പുത്തൻപുര, സോയിമോൻ സണ്ണി, പ്രവീൺ കാവുങ്കൽ, നിഖിൽ പൈലി, തോമസ് മലേകുടി, തങ്കച്ചൻ പുളിക്കൽ, ടി.ജെ. കുര്യൻ, ശിവൻ ചക്കരവേലി തുടങ്ങിയവർ സംസാരിച്ചു. TDL DKTF UPAVASOM ഡി.കെ.ടി.എഫ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടന്ന ഏകദിന ഉപവാസ സമരം എ.ഐ.സി.സി അംഗം അഡ്വ. ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story