Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകലുങ്ക് നിർമാണം...

കലുങ്ക് നിർമാണം വേഗത്തിലാക്കണമെന്ന്​ ആവശ്യം

text_fields
bookmark_border
തൊടുപുഴ: തൊടുപുഴ കിഴക്കേ അറ്റത്തെ . പ്രദേശത്തെ വെള്ളക്കെട്ടിനു പരിഹാരം കാണുന്നതിനാണ്​ കലുങ്ക്​ നിർമാണം ആരംഭിച്ചത്​. കഴിഞ്ഞ 11ന് ആരംഭിച്ച നിർമാണം മെല്ലെപ്പോക്കിലാണെന്ന്​ പ്രാദേശത്തെ വ്യാപാരികളും യാത്രക്കാരും ചൂണ്ടിക്കാട്ടുന്നു. മാര്‍ക്കറ്റ് റോഡ്, തൊടുപുഴ- മങ്ങാട്ടുകവല റോഡ്, കുട്ടപ്പാസ്​ റോഡ്​ എന്നിവ സംഗമിക്കുന്ന സ്ഥലം കൂടിയാണ്​ ഇവിടം. പണി നടക്കുന്ന ഇവിടെ നിയന്ത്രണമുള്ളതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്​. മാത്രമല്ല ഈ ഭാഗ​ത്തെ വ്യാപാരസ്ഥാപനങ്ങളിലേക്ക്​ ആളുകൾക്ക്​ കയറുന്നതിനടക്കം ബുദ്ധിമുട്ടും നേരിടുന്നു​. അതേസമയം, ഏറെ തിരക്കുള്ള പ്രദേശമായതിനാൽ രാത്രിയാണ്​ നിർമാണം നടക്കുന്നതെന്നും പകൽ പ്രയാസകരമാണെന്നുമാണ്​ പി.ഡബ്ല്യു.ഡി അധികൃതർ പറയുന്നത്​. രണ്ടാഴ്​ചക്കുള്ളിൽ പണി പൂർത്തിയാകുമെന്നും ഇവർ ചൂണ്ടിക്കാട്ടി. പുതിയ ഡിപ്പോയിലേക്ക്​ കെ.എസ്​.ആർ.ടി.സി ഉടനില്ല; ബദൽമാർഗം തേടി അധികൃതർ * പരാധീനതകളിൽ നട്ടം തിരിഞ്ഞ്​ താൽക്കാലിക സ്​റ്റാൻഡ്​ LEAD തൊടുപുഴ: നഗരസഭയുടെ ലോറി സ്​റ്റാൻഡിൽനിന്ന്​ താൽക്കാലിക ഡിപ്പോ ഒഴിവാകണമെന്ന കൗൺസിൽ തീരുമാനത്തി​ൻെറ പശ്ചാത്തലത്തിൽ ബദൽ മാർഗം തേടി കെ.എസ്​.ആർ.ടി.സി. നേരത്തേ ഈ ആവശ്യമുന്നയിച്ച്​ നഗരസഭ കത്ത്​ നൽകിയിരുന്നെങ്കിലും വീണ്ടും ഡിപ്പോ ലോറി സ്​റ്റാൻഡിൽ തന്നെ പ്രവർത്തിക്കുന്നതിന്​ സമയം നീട്ടി നൽകുകയായിരുന്നു. എന്നാൽ, വീണ്ടും മാർച്ച്​ 31ന്​ മുമ്പ്​​ ഒഴിവാകണമെന്നാണ്​ നഗരസഭ നൽകിയിരിക്കുന്ന നിർദേശം​. നഗരസഭയുടെ പല പ​ുതിയ പദ്ധതികളും ആസൂത്രണം ചെയ്യുന്ന സാഹചര്യത്തിലാണ്​ സ്ഥലം ഒഴിയണമെന്ന ആവശ്യവുമായി കെ.എസ്​.ആർ.ടി.സിക്ക്​ കത്ത്​ നൽകിയതെന്ന്​ നഗരസഭ ചെയർമാൻ സനീഷ്​ ജോർജ്​ പറഞ്ഞു. എന്നാൽ, നിർമാണം അവസാന ഘട്ടത്തിലിരിക്കുന്ന പുതിയ ഡിപ്പോയിലേക്ക്​ ഉടൻ മാറാൻ കഴിയുമോ എന്ന കാര്യം സംശയമാണെന്ന്​ ഡി.ടി.ഒ മനേഷ്​ പറഞ്ഞു. പുതിയ സ്​റ്റാൻഡി​ൻെറ പണി 90 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട്. കത്ത്​ ലഭിക്കുന്ന മുറക്ക്​ വിഷയം ചർച്ച ചെയ്യുമെന്നും ബദൽ സൗകര്യം വേണ്ടി വന്നാൽ ഒരുക്കുമെന്നും ​ഡി.ടി.ഒ പറഞ്ഞു. നഗരസഭയുടെ ലോറി സ്​റ്റാൻഡിൽ പരാധീനതകളുടെ നടുവിൽ നട്ടം തിരിയുകയാണ്​ നിലവിൽ കെ.എസ്​.ആർ.ടി.സി. പുതിയ ഡിപ്പോ നിർമാണം ആരംഭിച്ച സാഹചര്യത്തിൽ ഏഴു​ വർഷം മുമ്പാണ്​ ലോറി സ്​റ്റാൻഡിൽ താൽക്കാലിക ഡിപ്പോ ആരംഭിച്ചത്​. ഇപ്പോഴത്തെ കെ.എസ്.ആർ.ടി.സി സ്​റ്റാൻഡിൽനിന്ന് പുതിയ ഡിപ്പോ സമുച്ചയത്തിലേക്ക് സ്​റ്റാൻഡ്​ മാറ്റും എന്ന് ഡയറക്ടർ ബോർഡ് അംഗവും ഡിപ്പോ അധികാരികളും പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇനിയും അടിസ്ഥാന സൗകര്യങ്ങളടക്കം ഒരുക്കാനുള്ളതിനാലാണ്​ ഡിപ്പോ തുറക്കൽ നീളുന്നത്​. താൽക്കാലിക സ്​റ്റാൻഡ്​ അറ്റകുറ്റപ്പണിയൊന്നും ഇല്ലാതെ കുണ്ടും കുഴിയുമായാണ് കിടക്കുന്നത്. മാത്രമല്ല രാത്രി എത്തുന്ന യാത്രക്കാർക്ക്​ വെളിച്ചമോ വിശ്രമിക്കാൻ സൗകര്യമോ ഡിപ്പോയിലില്ല. ജില്ലയിലെ പ്രധാന ഡിപ്പോയായ ഇവിടെ ബസുകൾക്ക് കടന്നുപോകാൻ പോലുമാകാത്ത സ്ഥിതിയാണിവിടെ. കുണ്ടും കുഴിയുമായി കിടക്കുന്ന പ്രവേശന കവാടത്തിലൂടെ ബസ്​ കയറാൻ യാത്രക്കാർ ഏറെ ബുദ്ധിമുട്ടാണ്​ സഹിക്കുന്നത്​. പുതിയ ഡിപ്പോയിലേക്ക്​ ​കെ.എസ്​.ആർ.ടി.സി മാറ്റണമെന്ന്​ ആവശ്യപ്പെട്ട്​ വിവിധ സംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ അടുത്തിടെ സമരമടക്കം സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിലിലാണ്​ ലോറി സ്​റ്റാൻഡ്​ വിട്ടുനൽകണമെന്ന്​ തീരുമാനം കൈക്കൊണ്ടത്​​. ഈ സാഹചര്യത്തിലെങ്കിലും പുതിയ ഡിപ്പോ തുറന്നുനൽകാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ്​ യാത്രക്കാരുടെയും തൊടുപുഴ നിവാസികളുയെും ആഗ്രഹം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story